ഒക്ടോബർ 2020

അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന ഭൂമിമലയാളം റേഡിയോമലയാളം അക്ഷരോത്സവം 2020 – ന് തുടക്കമായി. അക്ഷരോത്സവം 2020 – ന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 1 – ന് വൈകിട്ട് 7 – ന് ഓൺലൈനായി നിർവഹിച്ചു.

മലയാളം മിഷൻ മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിന് ഏർപ്പെടുത്തിയ മലയാള ഭാഷാപ്രതിഭാപുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 50 ,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം .

കോവിഡ് പഞ്ചതാലത്തിൽ ഓൺലൈനിലാക്കിയ മലയാളം മിഷൻ മാതൃഭാഷ പഠനക്ലാസ്സുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകാനായി തയാറാക്കിയ മാതൃക വീഡിയോ ക്ലാസുകളുടെ സി ഡി കൽ സാംസ്‌കാരിക കാര്യാ വകുപ്പ് മന്ത്രി എ കെ ബാലൻ പ്രകാശനം ചെയ്‌തു.

സെപ്‌തംബർ 2020

മൂന്ന് ഏഷ്യൻ രാജ്യങ്ങളിൽ കൂടി മലയാളം മിഷൻ മാതൃഭാഷാ പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. ബ്രൂണെ , മലേഷ്യ , ഹോങ്കോങ് എന്നീ രാജ്യങ്ങളിലാണ് പുതുതായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈ രാജ്യങ്ങളിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

മലയാളം മിഷൻ അദ്ധ്യാപകർക്കായി നടത്തിവരുന്ന ഡിജിറ്റൽ സ്കിൽ പരിശീലനത്തിന്റെ മൂന്നാം ഘട്ടം സെപ്‌തംബർ 6 ന് നടന്നു. ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള മലയാളം മിഷന്റെ 71 അദ്ധ്യാപകരാണ് ഈ പരിശീലനത്തിൽ പങ്കെടുത്തത്.

മലയാളം മിഷന്റെ കണിക്കൊന്ന പാഠപുസ്തകം രണ്ടാം ഭാഗം പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള വിദഗ്‌ധ അധ്യാപകരുടെ ആദ്യശിൽപശാല പാലക്കാട് വാണിയംകുളത്ത് നടന്നു. സെപ്‌തംബർ 10 , 11 , 12 തീയതികളിൽ സംഘടിപ്പിച്ച ശിൽപ്പശാലയ്ക്ക് മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ നേതൃത്വം നൽകി .

മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസന്റെ നേതൃത്വത്തിൽ നടന്ന സൗദി അറേബ്യയയിലെ മലയാളം മിഷൻ ഭാരവാഹികളുടെയും മലയാളി സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്.

മലയാളം മിഷൻ റേഡിയോ മലയാളത്തിന്റെ മാതൃഭാഷാ വാരാചരണത്തിന്റെ ഭാഗമായി അക്ഷരോത്സവം പ്രതേക പരിപാടി കേൾക്കാം. നവംബർ 1 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ ഓരോ ദിവസവും ഓരോ അക്ഷര ദിവസങ്ങൾ എന്ന ക്രമത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് 2020

പുതിയ രണ്ട് രാജ്യങ്ങളിൽ കൂടി മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. കാനഡയിലും നൈജീരിയയിലുമാണ് പ്രവാസി കുട്ടികൾക്കായി മലയാളം മിഷന്റെ പുതിയ മാതൃഭാഷാ പഠനക്ലാസുകൾ ആരംഭിച്ചത്.

മാറിയ അധ്യാപന സാഹചര്യത്തെ നേരിടാൻ മലയാളം മിഷൻ അധ്യാപകർക്ക് ഡിജിറ്റൽ സ്കിൽ പരിശീലനം നൽകി. രണ്ട ഘട്ടങ്ങളിലായി നടന്ന പരിശീലനം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്ഘടനം ചെയ്തു. ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളം മിഷൻ ചാപ്ടറുകളിലെ അദ്ധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

ജൂലൈ 2020

ലോക്കഡൗണിന്റെ കാലത്തും മലയാളം മിഷന്റെ ഭാഷാവ്യാപന ദൗത്യം മുന്നോട്ടുതന്നെ . പുതിയ മൂന്ന് രാജ്യങ്ങൾകൂടി മലയാളം മിഷന്റെ പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. ഈജിപ്ത് , നെതെർലാൻഡ് , ഇന്ത്യയിലെ അയൽരാജ്യമായ ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലാണ് പ്രവാസിക്കുട്ടികൾക്കായി മലയാളം മിഷൻ പുതിയ മാതൃഭാഷാപഠന കേന്ദ്രങ്ങൾ തുടങ്ങിയത്.

കോവിഡ് കാലത്ത് ഓൺലൈനിലൂടെ നടക്കുന്ന മലയാളം മിഷൻ കോഴ്‌സുകളുടെ പഠനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഠനം മെച്ചപ്പെടുത്തുന്നതിനുമായി മലയാളം മിഷൻ പൂനെ ചാപ്റ്റർ അക്കാഡമിക് കോർ ഗ്രൂപ്പ് രൂപികരിച്ചു.

ജൂൺ 2020

മലയാളം മിഷന്റെ ചരിത്രത്തിലെ നിർണ്ണായക നേട്ടങ്ങൾക്ക് സാക്ഷിയായി മലയാണ്മ 2020 അരങ്ങേറി . ഫെബ്രുവരി 21 ന് വി ജെ ടി ഹാളിൽ നടന്ന മലയാൺമ 2020 ന്റെ ഉദ്‌ഘാടനവേദിയിൽ മുഘ്യമന്ത്രി പിണറായി വിജയൻ മലയാളം മിഷന്റെ ഓൺലൈൻ റേഡിയോയായ റേഡിയോ മലയാളത്തിന്റെ വാതിൽ ലോക മലയാളികൾക്കായി തുറന്നുകൊടുത്തു. കൂടാതെ മലയാളം മിഷന്റെ മറ്റൊരു നാഴിക കല്ലായ പ്രഥമ മലയാളഭാഷാപ്രതിഭ പുരസ്‌കാരം മുഖ്യമന്ത്രി ഐസിഫോസിന് സമർപ്പിച്ചു . ഒപ്പം അഞ്ച് വർഷത്തെ മഹത്തായ സേവനം പൂർത്തിയാക്കിയ മലയാളം മിഷൻ അധ്യാപകരെയും ചടങ്ങിൽ അദ്ദേഹം ആദരിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോകം നേരിടുന്ന ലോക്ക്ഡൗണിൽ പ്രവാസികൾക്ക് താങ്ങായി ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ച മലയാളം മിഷന്റെ പ്രവർത്തനം . മാർച്ച് 23 ന് ആരംഭിച്ച ലോക് ഡൗണിൽ പല ദേശങ്ങളിലായി ഒറ്റപ്പെട്ടുപോയ പ്രവാസികളെ ഒരുമിപ്പിക്കുന്നതിലും അവർക്ക് സഹായമെത്തിക്കുന്നതിലുമുള്ള പ്രവർത്തനത്തിൽ മലയാള മിഷന്റെ ഹെൽപ് ഡെസ്കുകൾ സജീവമാണ് .

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് , അസം എന്നിവിടങ്ങളിൽ മലയാളം മിഷൻ പുതിയ പഠനമേഖല ആരംഭിച്ചു.

മലയാളം മിഷന്റെ മഹാരാഷ്ട്രയിലെ രണ്ടാമത്തെ ചാപ്‌റ്റർ പുണെയിൽ രൂപവത്കരിച്ചു.

ജനുവരി 2020

കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്‌ദങ്ങളുടെ പഴക്കം ഉണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ . കേരളം സംസ്ഥാന സാംസ്‌കാരിക വകുപ്പും മലയാളം മിഷൻ തമിഴ്‌നാട് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരള – തമിഴ്നാട് സാംസകാരിക വിനിമയ വിരുന്ന് 2020 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസംബർ 2020

മലയാളം മിഷൻ വൈവിധ്യമാർന്ന പരിപാടികളോടെ മലയാള ഭാഷാ വാരാചരണം ആഘോഷിച്ചു. നവംബർ 1 – ന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അ – ‘അമ്മ എന്ന ഭാഷാ സ്നേഹ സൗഹൃദ പരിപാടി സംഘടിപ്പിച്ചുകൊണ്ടാണ് മാതൃഭാഷാവാരാചരണത്തിന് മലയാളം മിഷൻ തുടക്കം കുറിച്ചത്.

കഥയും കവിതയും, പാട്ടുമൊക്കെ നിറഞ്ഞ ഒരു മലയാളം ക്ലാസ്. ഇടക്കിടെ ചില ചോദ്യങ്ങൾ . കുട്ടികളിൽ ആവേശവും കൗതുകവും നിറഞ്ഞു.

കേരളപ്പിറവി ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങളെ മാതൃഭാഷയുടെ മടിത്തട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മലയാളം മിഷൻ മലയാള ഭാഷാവാരാചരണത്തിന് തുടക്കം കുറിച്ചത്.

ഒറീസയിലേക്ക് മലയാളം മിഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നു . ഒറീസയിൽ നിലവിലുള്ള മലയാളം ഭാഷാപഠനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷന്റെ കീഴിലാക്കാൻ തീരുമാനിച്ചു. നവംബർ 10 – ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

മലയാളം മിഷൻ തെലുങ്കാന ചാപ്റ്റർ നിലവിൽ വന്നു. നവംബർ 24 – ന് രവീന്ദ്രഭരതിയിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് ചാപ്റ്ററിന്റെ ഉദ്ഘടനം നിർവഹിച്ചു. തുടർന്ന് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്കായി ഒരു പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.

ഒക്ടോബർ 2020

കേരളത്തിന്റെ അറുപത്തിമൂന്നാമത്തെ ജന്മദിനം വിപുലമായ കാര്യപരിപാടികളോടെ ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളം മിഷൻ . നവംബർ 1 മുതൽ ഒരാഴ്ച്ചവരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് മലയാളം മിഷൻ ഓഫീസിലും മലയാളം മിഷന്റെ ലോകമെമ്പാടുമുള്ള എല്ലാ പഠനകേന്ദ്രങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത്.

മലയാളം മിഷൻ പത്ത് വയസ്സ് തികയുമ്പോൾ മലയാളഭാഷ വ്യാപന രംഗത്ത് മറ്റൊരു ചുവടുവയ്പ്പ് കൂടി നടത്തുന്നു. മലയാള ഭാഷയെ സാങ്കേതിക വിദ്യ സൗഹൃദമാകുന്നതിനുള്ള മികവിന് ഭാഷാപ്രതിഭ പുരസ്ക്കാരം നൽകാൻ ഒരുങ്ങുകയാണ് മലയാളം മിഷൻ . 50000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

മലയാളം മിഷൻ പ്രവർത്തനം ആരംഭിച്ചിട്ട് 10 വർഷം തികയുന്നു. 2009 ഒക്ടോബര് 22 – ന് ഡൽഹിയിലാണ് മലയാളം മിഷൻ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ കേരളാ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്ത് ആണ് മലയാളം മിഷൻ ഉദ്‌ഘാടനം ചെയ്തത്. പ്രവാസിമലയാളികളെയും അവരുടെ കുട്ടികളെയും ഒപ്പം മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന അന്യദേശക്കാരെയും മലയാളം ഭാഷ പഠിപ്പിക്കുക എന്നതാണ് മലയാളം മിഷന്റെ ലക്‌ഷ്യം.

പല നിറത്തിലുള്ള മലയാള അക്ഷരങ്ങളും ചിന്നങ്ങളും കിട്ടിയപ്പോൾ കുരുന്നുകളിൽ ആവേശവും കൗതുകവും നിറഞ്ഞു. ചിലർ അക്ഷരങ്ങളെ കൈയ്യിലെടുത്ത് താലോലിച്ചു . ചിലർ അക്ഷരങ്ങൾ ചേർത്ത് വാക്കുകളുണ്ടാക്കി . മലയാളം മിഷന്റെ പഠനോപകരണ കിറ്റ് വിവിധ പഠനകേന്ദ്രങ്ങളിൽ എത്തിയപ്പോഴാണ് ഈ മനോഹര കാഴ്ച.

സെപ്റ്റംമ്പർ 2020

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തോട് അനുബന്ധിച്ച് നടന്ന സമാപന ഘോഷയാത്രയിൽ മലയാളം മിഷനും സാന്നിദ്ധ്യം അറിയിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വാരാഘോഷം സംഘടിപ്പിച്ചത് .

ഓരോ ചുവടുവെയ്പ്പിലും മലയാള ഭാഷാവ്യാപനദൗത്യത്തെ ലോകമെമ്പാടും എത്തിക്കാനുള്ള ദീർഘവീക്ഷണത്തോടെ മുന്നേറുകയാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾ. സെപ്റ്റംബറിൽ ഫ്രാൻസിലും മലയാളം മിഷൻ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഓസ്ട്രേലിയ . ജർമ്മനി , സിംഗപ്പൂർ, ഐർലൻഡ് , ഡെൻമാർക്ക്‌ , ഇറ്റലി , ആഫ്രിക്കൻ രാജ്യങ്ങൾ , ഫിൻലൻഡ്‌, യു.എസ്., ഖത്തർ , സൗദി അറേബ്യ , ഇന്തോനേഷ്യ, യു എ ഇ , കുവൈറ്റ് , യു കെ , ഒമാൻ, ബഹ്‌റൈൻ , ജപ്പാൻ തുടങ്ങി 27 രാജ്യങ്ങളിൽ മലയാളം മിഷൻ പ്രവർത്തനം സജീവമായി നടക്കുന്നുണ്ട്.

ആഗസ്റ്റ് 2019

മലയാളം മിഷൻ ഓപ്പൺ ഓൺലൈൻ കോഴ്‌സിന്റെ പൈലറ്റ് എപ്പിസോഡുകളുടെ ട്രൈ ഔട്ട് നടത്തി. ജൂലൈ 26 , 27 , 28 , തീയതികളിൽ ചെമ്പൂര് ആദർശ് വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 11 കുട്ടികൾ പങ്കെടുത്തു.

2019 – ൽ വീണ്ടും കേരളം പ്രളയ ഭീഷണി നേരിടുകയാണ്. വടക്കൻ ജില്ലകളും വലിയ പ്രകൃതി ദുരന്തത്തെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത് . ഈ സാഹചര്യത്തിൽ മലയാളം മിഷൻ ചങ്ങാതിക്കുടുക്ക ക്യാംപയിൻ വീണ്ടും ആരംഭിക്കുകായാണ്.

ജൂൺ 2019

രാജ്യാതിരുകൾ കടന്ന് മലയാളി ഉള്ളിടത്തെല്ലാം മലയാളം വ്യാപിക്കുകയാണ്. മലയാളം മിഷനിലൂടെ മലയാളഭാഷ ഇപ്പോൾ വെസ്റ്റ് ആഫ്രിക്കയിലും എത്തിയിരുന്നു. ജൂലൈ 27 – ന് മിഷന്റെ ആദ്യ പഠനകേന്ദ്രം ബെനിലിൽ ആരംഭിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ (WMF ) സഹകരണത്തോടെയാണ് പഠനകേന്ദ്രം ആരംഭിച്ചത്. എട്ട് കുരുന്നുകളാണ് കണിക്കൊന്നയിലേക്ക് പ്രവേശനം നേടിയത്. അതിൽ ഒരാൾ ആഫ്രിക്കൻ പൗരനാണ് എന്നുള്ളത് മിഷന്റെ പ്രവർത്തനങ്ങളെ കൂടുതൽ അർത്ഥവത്താക്കുന്നു.

ജൂൺ 2019

മലയാളം മിഷൻ സുവനീർ ഷോപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ജൂൺ 19 – ന് നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ , ഭരണസമിതി അംഗവും എഴുത്തുകാരിയുമായ ശാരദക്കുട്ടി എവ്വിവർക്ക് പ്രതേകം ഡിസൈൻ ചെയ്ത കപ്പുകൾ നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്.

മെയ് 2019

2019 മെയ് 11 , 12 തീയതികളിൽ എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലിൽ വെച്ച പൂക്കാലം സർഗ്ഗ ശിൽപ്പശാല സംഘടിപ്പിച്ചു. റൂബിൻ ഡിക്രൂസ് (നാഷണൽ ബുക് ട്രസ്റ്റ് ), ചെന്നൈ ആസ്ഥാനമായ തൂലിക ബുക്സിന്റെ മാനേജിങ് ഡയറക്ടർ രാധികാ മേനോൻ എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി. പ്രവാസി മലയാളി കുട്ടികൾക്കായുള്ള പുസ്‌തകരചന ലക്ഷ്യം വച്ചാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

ഫെബ്രുവരി 2019

നവകേരള നിർമ്മിതിക്കായി മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളി വിദ്യാർത്ഥികൾ ശേഖരിച്ച ചങ്ങാതിക്കുടുക്ക സഹായനിധി മുഘ്യമന്ത്രിക്ക് കൈമാറി. വലിയൊരു ദുരന്തത്തിൽ കഷ്ടപ്പെട്ട നാടെന്ന നിലയിലല്ല , നല്ല രീതിയിൽ അതിജീവിച്ച നദിയാണ് കേരളം ചരിത്രത്തിൽ രേഖപെടുത്തപ്പെടുകയെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചങ്ങാതിക്കുടുക്ക സഹായനിധി കൈമാറുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുച്ചിറപ്പള്ളിയിൽ മലയാളം മിഷൻ പ്രവർത്തനം ആരംഭിച്ചു. തിരുച്ചിറപ്പള്ളി ബി.എച്.ഇ.എൽ. കൈലാസപുരത്ത് മലയാളം മിഷൻ മേഖല ആരംഭിച്ചു. ഷാജിറ ഷമീം മേഖല കോ-ഓർഡിനേറ്ററായി ചുമതല ഏറ്റെടുത്തു. തിരുച്ചിറപ്പള്ളി മേഖല കമ്മിറ്റി രൂപീകരിക്കാനും ജൂൺ ജൂലൈ കാലഘട്ടത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കുവാനും തീരുമാനമായി.

തിരുവനന്തപുരം കെ.ടി.ഡി.സി ചൈത്രം ഹോട്ടലിൽ വെച്ച് നീലക്കുറിഞ്ഞി കൈപ്പുസ്‌തക നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു. മലയാളം മിഷൻ പാഠ്യപദ്ധതിയുടെ സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സാണ് നീലക്കുറിഞ്ഞി. കോഴ്സ് പൂർത്തിയാവുന്നതോടെ മലയാളത്തിൽ കേരളത്തിലെ പത്താം ക്ലാസ്സിന് തുല്യത ലഭ്യമാകുന്ന വിധത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്.

ജനുവരി 2019

മലയാളം മിഷന്റെ ഭാഷാപഠന പ്രചാരം ക്യാമ്പയിനായ ഭൂമിമലയാളത്തിന് ലഭിക്കുന്നത് ബെൽജിയം മുതൽ ലൈബീരിയവരെയുള്ള മലയാളി പങ്കാളിത്തം. വിദൂരവും വ്യത്യസ്തവുമായ രാജ്യങ്ങളിലെ മലയാളി സാന്നിധ്യം വരച്ചുകാട്ടുന്ന ക്യാമ്പയിനിൽ ഇതുവരെ പങ്കെടുത്തത് രണ്ടു ലക്ഷത്തിലേറെ മലയാളികൾ.

2019 ഫെബ്രുവരി 11, 12, 13 (ആര്‍.പി. പരിശീലനം)

മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകള്‍/മേഖലകളിലും അധ്യാപന പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍സിനുവേണ്ടി പുതുക്കിയ പരിശീലന മൊഡ്യൂള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള മൂന്ന് ദിവസത്തെ പരിശീലനം സമേതി കര്‍ഷകഭവനില്‍വച്ച് 2019 ഫെബ്രുവരി 11, 12, 13 തീയതികളില്‍ നടത്തുകയുണ്ടായി. 10 ചാപ്റ്ററുകളില്‍നിന്നായി നാല്‍പ്പതോളം പരിശീലകര്‍ പുതിയ പരിശീലന പദ്ധതി നടപ്പിലാക്കുന്നതിനായി സജ്ജരായാണ് ക്യാമ്പില്‍നിന്നും പിരിഞ്ഞുപോയത്.
2019 ഫെബ്രുവരി 26,27 എം. ഒ. ഒ. സി ശില്പശാല

മലയാളം പുതിയതായി നടപ്പാക്കുന്ന മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് ശില്പശാല തിരുവനന്തപുരം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ച് 2019 ഫെബ്രുവരി 26,27 തീയതികളില്‍ നടന്നു. ശില്പശാലയില്‍ പി. ടി. മണികണ്ഠന്‍, കേശവന്‍ ആളാത്ത്, കുഞ്ഞികൃഷ്ണന്‍. കെ, സി. എം. ബാലകൃഷ്ണന്‍ എന്നീ റിസോഴ്‌സ് അധ്യാപകര്‍ പങ്കെടുത്തു.

2019 ഏപ്രില്‍ 09,10 എം. ഒ. ഒ. സി ശില്പശാല

മലയാളം മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് പൈലറ്റ് എപ്പിസോഡുകളുടെ ട്രൈഔട്ട് ടൂള്‍ നിര്‍മ്മിതി ശില്പശാല തിരുവനന്തപുരം ചൈത്രം ഹോട്ടലില്‍ വച്ച് 2019 ഏപ്രില്‍ 09,10 തീയതികളില്‍ നടന്നു. ശില്പശാലയില്‍ പി. ടി. മണികണ്ഠന്‍, കേശവന്‍ ആളാത്ത്, സി. എം. ബാലകൃഷ്ണന്‍, പി. സത്യനാഥന്‍ എന്നീ റിസോഴ്‌സ് അധ്യാപകര്‍ പങ്കെടുത്തു.

2019 മെയ് 1 മുതല്‍ 5 വരെ എം. ഒ. ഒ. സി ശില്പശാല

മലയാളം മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് പൈലറ്റ് എപ്പിസോഡുകളുടെ ഉള്ളടക്ക രൂപീകരണ ശില്പശാല കാസര്‍ഗോഡ് വച്ച് 2019 മെയ് 01 മുതല്‍ 05 വരെ തീയതികളില്‍ നടന്നു. ശില്പശാലയില്‍ പി. ടി. മണികണ്ഠന്‍, കേശവന്‍ ആളാത്ത്, സി. എം. ബാലകൃഷ്ണന്‍, പി. സത്യനാഥന്‍ എന്നീ റിസോഴ്‌സ് അധ്യാപകര്‍ പങ്കെടുത്തു.

2019 മെയ് 26, 27 നീലക്കുറിഞ്ഞി ശില്പശാല

മലയാളം മിഷന്‍ നീലക്കുറിഞ്ഞി കൈപ്പുസ്തക നിര്‍മ്മാണ ശില്പശാല 2019 മെയ് 26, 27 തീയതികളില്‍ തിരുവനന്തപുരം എസ്. സി. ഇ. ആര്‍. ടിയില്‍ നടന്നു. പ്രസ്തുത ശില്പശാലയില്‍ എടപ്പാള്‍ സി സുബ്രഹ്മണ്യന്‍, എം. വി. മോഹനന്‍, രാധാകൃഷ്ണന്‍ തൃത്താല, വി. എസ്. ബിന്ദു, എ. പി. ബാലഗോപാലന്‍, കെ. പി. രത്‌നാകരന്‍ എന്നിവര്‍ പങ്കെടുത്തു.

2019 മെയ് 11, 12 പൂക്കാലം സര്‍ഗശില്‍പ്പശാല

2019 മെയ് 11, 12 തീയതികളില്‍ എറണാകുളം ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ വച്ച് പൂക്കാലം സര്‍ഗ ശില്‍പ്പശാല സംഘടിപ്പിച്ചു. റൂബിന്‍ ഡിക്രൂസ് (നാഷണല്‍ ബുക് ട്രസ്റ്റ്), ചെന്നൈ ആസ്ഥാനമായ തൂലിക ബുക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ രാധികാ മേനോന്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. പ്രവാസി മലയാളി കുട്ടികള്‍ക്കായുള്ള പുസ്തകരചന ലക്ഷ്യം വച്ചാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
മലയാളഭാഷ, സാഹിത്യം, സംസ്‌കാരം, ചരിത്രം എന്നിവയെ സര്‍ഗാത്മകമായി പരിചയപ്പെടുത്തുകയും കേരളത്തിന്റെ തനതായ ജീവിതരീതി, സസ്യലതാദികള്‍, മൃഗങ്ങള്‍, പരിസ്ഥിതി, കാലാവസ്ഥ, നദികള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ചരിത്ര സന്ദര്‍ഭങ്ങള്‍, ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങള്‍, നവോത്ഥാന ദേശീയ സമരങ്ങള്‍, നാടോടിക്കഥകളുടെ പുനരാഖ്യാനങ്ങള്‍ എന്നിങ്ങനെ കേരള പരിസരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുസ്തകരൂപീകരണത്തിനായി തെരഞ്ഞെടുത്തത്.
മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, മിഷന്‍ ഭരണസമിതി അംഗങ്ങളായ അശോകന്‍ ചരുവില്‍, കെ പി രാമനുണ്ണി എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ അലി, തനുജഭട്ടതിരി, ഇ എന്‍ ഷീജ, ജനാര്‍ദ്ദനന്‍ കെ ബി, ലത ലക്ഷ്മി, ജേക്കബ് എബ്രഹാം, വിധുവിന്‍സെന്റ്, സന്തോഷ് ശിശുപാലന്‍, പി പി രാമചന്ദ്രന്‍, ടി പി കലാധരന്‍ തുടങ്ങി മുപ്പത് പേര്‍ പങ്കെടുത്തു.

2019 മെയ് 11, 12 അധ്യാപക പരിശീലനം

2019 മെയ് 11, 12 തീയതികളില്‍ തിരുവനന്തപുരം സമേതി കര്‍ഷക ഭവനില്‍ വച്ചുനടന്ന അധ്യാപക പരിശീലനം പുതുക്കിയ പാഠ്യപദ്ധതിയെക്കുറിച്ച് അധ്യാപകര്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതായിരുന്നു. വിദേശത്തുനിന്നും മധ്യവേനലവധിക്ക് നാട്ടിലെത്തുന്നവര്‍ക്കായി മലയാളം മിഷന്‍ ഒരുക്കുന്ന പരിശീലന പരിപാടിയില്‍ ഈ വര്‍ഷത്തെ ആദ്യ പരിശീലനമായിരുന്നു സമേതിയില്‍ നടന്നത്. മെയ് 11 ന് രാവിലെ ഭാഷാധ്യാപകന്‍ എം.ടി. ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍ ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയില്‍ ക്ലാസുകള്‍ എടുത്തത് വിദഗ്ധ പരിശീലകനായ എം.പി. ബാലഗോപാല്‍ ആണ്. അദ്ദേഹത്തോടൊപ്പം രജിസ്ട്രാര്‍, ഭാഷാധ്യാപകന്‍ എന്നിവരും വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. പുതുക്കിയ പാഠ്യപദ്ധതിയും പരിശീലന പരിപാടിയും വിവിധ തരത്തിലുള്ള ഉദാഹരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ലാസ് മുറിയില്‍ വിശദീകരിക്കപ്പെട്ടു. കളിയും പാട്ടും അഭിനയവുമെല്ലാം ചേര്‍ന്ന പുതിയ സമീപനം അധ്യാപകര്‍ ഏറ്റെടുത്തു.
ഇനിവരുന്ന കാലത്ത് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് കരുത്തുറ്റ ഒരധ്യാപക നിരയെ സംഭാവന ചെയ്താണ് സമേതിയിലെ അധ്യാപക പരിശീലനം അവസാനിച്ചത്.



മലയാളികളായ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ 2005 മുതല്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി നൂറിലേറെ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗിക ഭാഷാവകുപ്പിന്റെ നേതൃത്വത്തില്‍ പഠനകേന്ദ്രങ്ങള്‍ക്കുളള പാഠപുസ്തകങ്ങള്‍ തയാറാക്കി നല്‍കി. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ എന്നിങ്ങനെ മൂന്നു കോഴ്‌സുകളാണ് അന്നു നിലവിലുണ്ടായിരുന്നത്. ഈ കോഴ്‌സുകള്‍ക്കു വെവ്വേറെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഡല്‍ഹി മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സംരംഭത്തിലേക്ക് പുതിയ പഠനകേന്ദ്രങ്ങളും അധ്യാപകരും കടന്നുവന്നു. ഡല്‍ഹി മലയാളഭാഷാപ്രവര്‍ത്തകസമിതിയും മേഖലാകോ-ഓര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2006-ല്‍ പൊതുപരീക്ഷ നടത്തി. പരീക്ഷയില്‍ വിജയികളായവരെ കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അംഗീകരിച്ചു.

ഡല്‍ഹിയിലെ ഈ സംരംഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മാതൃഭാഷാപഠനത്തെ സഹായിക്കുന്നതിനും, കേരള സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേക സംവിധാനം രൂപീകരിക്കുമെന്ന് 2007 നവംബര്‍ 11-ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപനം നടത്തി.

ചാപ്റ്റര്‍ രൂപീകരണം

2017 ജൂണ്‍ 11 ന് ചെന്നൈ ചാപ്റ്റര്‍ രൂപികരിച്ചു.. ഇതോടൊപ്പം അവലോകന യോഗവും പുനസംഘടനയും നടന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി അഡ്വ. സി. പി. പ്രമോദ്, മിഷന്‍ ഭരണസമിതി അംഗം ശ്രീ. കെ. പി. രാമനുണ്ണി എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധികളായി യോഗത്തില്‍ പങ്കെടുത്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്  സംസ്ഥാം മുഴുവന്‍ വ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എം. നന്ദഗോവിന്ദ് പ്രസിഡണ്ടായ പതിമൂന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

2017 ഏപ്രില്‍ 18 ന് ഡല്‍ഹി ചാപ്റ്റര്‍ രൂപീകരിച്ചു. ഇതോടൊപ്പം അവലോകന യോഗവും പുനസംഘടനയും നടന്നു. ബഹു. സാംസ്‌കാരിക കാര്യവകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്റെ നേതൃത്വത്തില്‍ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി അഡ്വ. സി. പി. പ്രമോദ് എന്നിവരടങ്ങുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ ഡല്‍ഹിയിലെ പ്രവാസി പ്രതിനിധികളുമായി സംവദിക്കുകയും മലയാളം മിഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി സംസ്ഥാനത്ത് മുഴുവന്‍ വ്യാപിക്കുന്നതിന് ഡല്‍ഹി ചാപ്റ്ററാണ് നേതൃത്വം നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓംചേരി എന്‍. എന്‍. പിള്ള പ്രസിഡണ്ടായ പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

2017 ഏപ്രില്‍ 09 ന് ബാംഗ്‌ളൂര്‍ ചാപ്റ്റര്‍ രൂപീകരിച്ചു. ഇതോടൊപ്പം അവലോകന യോഗവും പുനസംഘടനയും നടന്നു. മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ്, സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി അഡ്വ. സി. പി. പ്രമോദ് സര്‍ക്കാര്‍ പ്രതിനിധികളായി യോഗത്തില്‍ പങ്കെടുത്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കര്‍ണാടക സംസ്ഥാനം മുഴുവന്‍ വ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബിലു സി. നാരായണനെ ചീഫ് അക്കാഡമിക് കോഡിനേറ്റരായി തിരഞ്ഞെടുത്തു.

പരിഷ്‌കരണം – സമീപനം രൂപപ്പെടുന്നു

സര്‍വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മലയാള ഭാഷാപഠനത്തിന്റെ നിലവിലുള്ള അവസ്ഥ ശാസ്ത്രീയമായി വിലയിരുത്താനും പഠനരീതി, ഭാഷാപഠനസമീപനം എന്നിയെക്കുറിച്ചുള്ള ആധുനിക ധാരണകള്‍ക്കനുസൃതമായി പാഠ്യപദ്ധതി രൂപപ്പെടുത്താനുമായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് 5 ശില്‍പ്പശാലകള്‍ നടത്തി. ഡല്‍ഹി പഠന കേന്ദ്രത്തിലെ നാല്‍പ്പതോളം അധ്യാപകര്‍ ഈ സംരംഭത്തില്‍ പങ്കാളികളായി. 2010 സെപ്തംബര്‍ 17-ന് ആരംഭിച്ച ഈ ശില്‍പ്പശാലകളുടെ പരമ്പര കവി ഒ.എന്‍.വി കുറുപ്പ് ഉല്‍ഘാടനം ചെയ്തു. ഈ സംരംഭത്തിന് വിജയം നേര്‍ന്നുകൊണ്ട് കവി സച്ചിദാനന്ദനും സന്നിഹിതനായി.

2010 ഡിസംബര്‍ മാസം നടന്ന ശില്‍പ്പശാലയില്‍ ഭാഷാപഠനം, പഠിതാവ്, പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പാഠപുസ്തകം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി സമീപനരേഖ വികസിപ്പിച്ചു രൂപപ്പെടുത്തിയ സമീപനത്തിനനുസൃതമായി പഠനപ്രവര്‍ത്തനങ്ങള്‍ തയാറാക്കി പഠനകേന്ദ്രങ്ങളില്‍ പരീക്ഷണാര്‍ഥം പ്രയോഗിച്ചു നോക്കി.

മറുനാടന്‍ മലയാളികള്‍ക്കായി ഒരു ഭാഷാപാഠ്യപദ്ധതി

2011 ജനുവരി മാസം ഡല്‍ഹി കേരള ഹൗസില്‍ നടന്ന ശില്‍പ്പശാലയിലാണ് ഭാഷാപാഠ്യപദ്ധതി രേഖ പൂര്‍ണമാകുന്നത്. പ്രവാസിമലയാളിസമൂഹത്തിന്റെ ഭാഷാപഠന സ്വപ്നങ്ങളില്‍ നിന്ന് ഇഴപിരിച്ചെടുത്തതാണ് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍. 4 കോഴ്‌സുകളിലായി 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനത്തിലൂടെ കേരളത്തിലെ 10-ാം ക്ലാസിന്റെ നിലവാരത്തിനു തുല്യമായ നിലവാരത്തിലേക്ക് പ്രവാസിമലയാളി പഠിതാവിന് എത്താന്‍ കഴിയുന്ന രീതിയിലാണ് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചത്.

പാഠപുസ്തകങ്ങള്‍ രൂപം കൊള്ളുന്നു

2011 ഫെബ്രുവരിയില്‍ നടന്ന ശില്‍പ്പശാലകളിലൂടെ പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തമായ പഠനാനുഭവങ്ങള്‍ നിശ്ചയിച്ചു. അവയില്‍ നിന്ന് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടവ വേര്‍തിരിച്ചു. നാലു കോഴ്‌സുകളിലേക്ക് ആവശ്യമായ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും തയാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.

2011 എപ്രില്‍ 10 മുതല്‍ മെയ് 25 വരെ നീണ്ടു നിന്ന 8 ശില്‍പ്പശാലകളിലൂടെയാണ് പാഠപുസ്തകങ്ങളുടെയും കൈപ്പുസ്തകങ്ങളുടെയും അന്തിമ രൂപം തയാറാക്കിയത്. ഡല്‍ഹിയില്‍ നിന്നെത്തിയ 20 അധ്യാപകര്‍, അവരെ സഹായിക്കാനായി കേരളത്തിലെ ഇരുപതോളം അധ്യാപകരും ഭാഷാവിദഗ്ധരും, ലേ-ഔട്ട് – ഡി.ടി.പി -ഇല്ലസ്‌ട്രേഷന്‍ എന്നിവയ്ക്കായി കലാകാരന്മാരും സാങ്കേതിക വിദഗ്ധരും. ഇങ്ങനെ വലിയൊരു സംഘത്തിന്റെ രണ്ടുമാസത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് മലയാളം മിഷന്‍ പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും രൂപം കൊണ്ടത്.

മിഷന്‍ ഡയറക്ടര്‍ കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ്, ഓംചേരി, രജിസ്റ്റ്രാര്‍ വി.ആര്‍ അജിത് കുമാര്‍, ഇല്ലസ്‌ട്രേഷന്‍ രംഗത്തെ വിദഗ്ധനായ അതനു റോയ്, വര്‍ഷാറാണി, ജി. നിര്‍മ്മല, മലയാളം മിഷന്‍ പരിശീലകര്‍ എന്നിവര്‍ ഈ സംരംഭത്തിന് നേതൃത്വം നല്‍കി.

കണിക്കൊന്ന പൂത്തപ്പോള്‍

മലയാളം മിഷന്റെ ആദ്യ കോഴ്‌സിലേക്കുള്ള പാഠപുസ്തകമായ കണിക്കൊന്നയുടെ പ്രകാശനം 2011 മെയ് 12-ന് തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ കേരള മുഖ്യമന്ത്രി ബഹു. ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ഡോ. യു. ആര്‍. അനന്തമൂര്‍ത്തിക്ക് നല്‍കിക്കൊണ്ടായിരുന്നു പുസ്തക പ്രകാശനം.

ശ്രീമതി. സുഗതകുമാരി, പ്രൊഫസര്‍ ഓം ചേരി, ശ്രീ കാനായി കുഞ്ഞിരാമന്‍, ശ്രീ എഴുമറ്റൂര്‍ രാജരാജവര്‍മ, പിരപ്പന്‍കോട് മുരളി തുടങ്ങിയ സാംസ്‌കാരിക നായകരുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം.

അധ്യാപക പരിശീലനം

കൈപ്പുസ്തകങ്ങളും പാഠപുസ്തകങ്ങളും തയാറാക്കി കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പാഠ്യപദ്ധതിക്കനുസൃതമായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. 2011 ജൂണ്‍ 25-ന് ഡല്‍ഹിയില്‍ പരിശീലന പരിപാടികള്‍ ആരംഭിച്ചു.

അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി അവരുടെ ഇടയില്‍ നിന്ന് കണ്ടെത്തിയ അധ്യാപക പരിശീലകര്‍ക്കാണ് ആദ്യം പരിശീലനം നല്‍കിയത്. തുടര്‍ന്ന് രണ്ടു മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ ഇരുനൂറോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.

സമാനമായ രീതിയില്‍ 2011 ജൂലൈ 7-ന് മുംബൈയിലും 2011 ജൂലൈ 15-ന് ചെന്നൈയിലും അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു.

പോണ്ടിച്ചേരി, കല്‍പ്പാക്കം തുടങ്ങിയ കേന്ദ്രങ്ങളിലും ഈ കാലയളവില്‍ പ്രത്യേകമായി അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിച്ചു.

പ്രവേശനോല്‍സവങ്ങള്‍

പരിശീലനം ലഭിച്ച അധ്യാപകര്‍ പഠന കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചത് ഉത്സവാന്തരീക്ഷത്തിലായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവേശത്തോടെ പുതിയ പാഠ്യപദ്ധതിയെ വരവേറ്റ പരിപാടിയായിരുന്നു പ്രവേശനോല്‍സവങ്ങള്‍.

2011 ജൂലൈ 27-ന് ഡല്‍ഹി കേരള ഹൗസില്‍ നടന്ന പ്രവേശനോല്‍സവം കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു. ശ്രീ. കെ. എം. മാണി (ധനകാര്യവകുപ്പ് മന്ത്രി) ശ്രീ. കെ.സി. ജോസഫ് (ഗ്രാമവികസന ആസൂത്രണ സാംസ്‌കാരികവകുപ്പ് മന്ത്രി), ശ്രീ. അബ്ദുറബ്ബ് (വിദ്യാഭ്യാസവകുപ്പുമന്ത്രി) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചെന്നൈ പ്രവേശനോല്‍സവം 31.07.2011-ന് ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്നു. മിഷന്‍ ഡയറക്ടര്‍ ശ്രീ കെ. സുരേഷ്‌കുമാര്‍, ഐ.എ.എസ് ഉല്‍ഘാടനം ചെയ്തു. കല്‍പ്പാക്കം പ്രവേശനോല്‍സവം 27.08.2011-ന് കല്‍പ്പാക്കത്ത് സംഘടിപ്പിച്ചു. ശ്രീ കെ. സുരേഷ്‌കുമാര്‍, ഐ.എ.എസ് മുഖ്യാതിഥിയായി.

പോണ്ടിച്ചേരി പ്രവേശനോല്‍സവം 23.10.2011-ന് സംഘടിപ്പിച്ചു. പോണ്ടിച്ചേരി സംസ്ഥാന മന്ത്രി പ്രവേശനോല്‍സവം ഉല്‍ഘാടനം ചെയ്തു.

മുംബെയ് പ്രവേശനോത്സവം 2011 നവംബര്‍ 13-ന് നവീന്‍ മുംബൈയില്‍ നടന്നു. ഗ്രാമവികസന ആസൂത്രണ സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫ് ഉല്‍ഘാടനം ചെയ്തു.

പഠനത്തിന് കൂട്ടായി ഡല്‍ഹിയിലെ ലൈബ്രറി

ഡല്‍ഹി മലയാളം പഠനകേന്ദ്രങ്ങളിലെ അധ്യാപകരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു റഫറന്‍സ് ലൈബ്രറി. ഇതിന്റെ സഫലീകരണമാണ് 2011 ആഗസ്റ്റ് 22-ന് നടന്നത്.

ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസില്‍ ആരംഭിച്ച മലയാളം മിഷന്‍ ലൈബ്രറി കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവി ഉല്‍ഘാടനം ചെയ്തു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷകനായിരുന്നു.

അധ്യാപകര്‍ക്ക് തല്‍സ്ഥല പിന്തുണ

പഠനകേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരവധി പഠന പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചേക്കാം. അവ പരിഹരിക്കുന്നതിന് അധ്യാപകര്‍ക്ക് പ്രവര്‍ത്തന വേളയില്‍ തന്നെ സഹായം ലഭ്യമാക്കേണ്ടതുണ്ട്. അതിനായി മലയാളം മിഷന്‍ ഒരുക്കിയ പ്രത്യേക സംവിധാനമാണ് തല്‍സ്ഥല പിന്തുണ (ഓണ്‍സൈറ്റ് സപ്പോര്‍ട്ട്). ഒരു പഠനകേന്ദ്രത്തിന്റെ അധ്യാപകന്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ പരിശീലനം ലഭിച്ച മറ്റൊരധ്യാപകന്‍ ക്ലാസ് സന്ദര്‍ശിക്കുകയും പഠനപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുകൊണ്ട് അവിടെയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയാണ് തല്‍സ്ഥല പിന്തുണ എന്ന സംവിധാനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

2011 ഒക്‌ടോബര്‍ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കല്‍പ്പാക്കം, പോണ്ടിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ പഠന കേന്ദ്രങ്ങളിലും തല്‍സ്ഥല പിന്തുണ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. രണ്ടുമാസത്തിലൊരിക്കലെങ്കിലും അധ്യാപകര്‍ക്ക് തല്‍സ്ഥല പിന്തുണ ലഭിച്ചിരിക്കണമെന്ന് മലയാളം മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ക്ലസ്റ്റര്‍ – കൂട്ടായ്മയിലൂടെ അധ്യാപക പരിശീലനം

മാസത്തിലൊരിക്കലോ രണ്ടുമാസത്തിലൊരിക്കലോ ഒരു പ്രദേശത്തെ ഏതാനും പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് ഒന്നിച്ചിരിക്കാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രശ്‌നങ്ങള്‍, നേട്ടങ്ങള്‍ എന്നിവ അവതരിപ്പിക്കാനുമുള്ള അവസരമൊരുക്കുന്ന വേദിയാണ് ക്ലസ്റ്റര്‍ പരിശീലന യോഗങ്ങള്‍.

മുന്‍ മാസങ്ങളിലെ ക്ലാസ് അനുഭവങ്ങളുടെ വിലയിരുത്തല്‍, പഠന പ്രശ്‌നങ്ങള്‍ – കാരണങ്ങള്‍ പരിഹാരങ്ങള്‍ കണ്ടെത്തല്‍, അടുത്ത രണ്ടുമാസത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം തുടങ്ങിയവയാണ് ക്ലസ്റ്റര്‍ യോഗത്തിലെ നടപടി ക്രമങ്ങള്‍.

മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ 2011 ഡിസംബര്‍ – 2012 ജനുവരി കാലയളവില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കല്‍പ്പാക്കം, പോണ്ടിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആദ്യ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടന്നു കഴിഞ്ഞു.

നിരന്തര മൂല്യനിര്‍ണയത്തിനായി വെബ്‌സൈറ്റ്

പുതിയ പഠനപ്രക്രിയക്ക് ഇണങ്ങുന്ന മൂല്യനിര്‍ണയ സമ്പ്രദായത്തിന് പ്രായോഗിക രൂപം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ പാഠ്യപദ്ധതി രൂപീകരണ വേളയില്‍ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പൂര്‍ത്തീകരണം നടന്നത് 2010 ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. ഇതിനായി തിരുവനന്തപുരം, ഡല്‍ഹി എന്നിവടങ്ങളിലായി 4 ശില്‍പ്പശാലകള്‍ നടന്നു.

ലോകത്താദ്യമായി നിരന്തര മൂല്യനിര്‍ണയത്തിനായി ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു സംവിധാനം രൂപപ്പെടുത്താന്‍ മലയാളം മിഷന് കഴിഞ്ഞു. സി.ഡിറ്റിന്റെ സഹകരണത്തോടെയാണ് ഇതിനുള്ള വെബ്‌സൈറ്റും സോഫ്റ്റ്‌വെയറുകളും രൂപീകരിച്ചത്.

ഈ സംവിധാനത്തിന്റെ ട്രൈ-ഔട്ട് പ്രവര്‍ത്തനങ്ങള്‍ 2012 ഫെബ്രുവരി 18, 19 തിയതികളില്‍ ഡല്‍ഹിയില്‍ നടന്നു.

വെബ് മാഗസിന്‍ ഒരുങ്ങുന്നു

പഠനകേന്ദ്രങ്ങളിലെ പഠനത്തിന് സഹായകരമായ രീതിയില്‍ ലോകമെമ്പാടുമുള്ള മലയാളി കുട്ടികള്‍ക്കായി മലയാളം മിഷന്‍ തയാറാക്കുന്ന വെബ് മാഗസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2011 ഡിസംബര്‍ മുതല്‍ ആരംഭിച്ചു. കെല്‍ട്രോണിന്റെ സാങ്കേതിക സഹകരണത്തോടെ മലയാളം മിഷന്‍ തയാറാക്കുന്ന വെബ് മാഗസിന്‍ 2012 ഏപ്രിലില്‍ പുറത്തിറങ്ങും.

മലയാണ്‍മ 2017

2017 ഫെബ്രുവരി 21,22,23 തിയതികളില്‍ മലയാണ്‍മ 2017 മലയാളത്തിന്റെ അറുപതാണ്ട് എന്ന പേരില്‍ മാതൃഭാഷാദിനാഘോഷവും പ്രവാസി ശില്പശാലയും പുസ്തകമേളയും നടന്നു. 21 ന് നടന്ന മാതൃഭാഷാദിനാഘോഷം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം എം. എല്‍. എ ശ്രീ. വി. എസ്. ശിവകുമാര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രശസ്ത  കവയിത്രി ശ്രീമതി. സുഗതകുമാരി മുഖ്യ പ്രഭാഷണം നടത്തി. ‘മലയാളഭാഷയുടെ രൂപപരിണാമങ്ങള്‍ 60 വര്‍ഷങ്ങളില്‍’ എന്ന വിഷയത്തെ അധികരിച്ച് ഡോ. സി.ആര്‍. പ്രസാദ് പ്രഭാഷണം നടത്തി. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സ്വാഗതവും രജിസ്ട്രാര്‍ സുരേഷ്. കെ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം മാധ്യമങ്ങളിലെ മലയാളം-രൂപപരിണാമങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഭാ,ാപോഷിണി എഡിറ്റര്‍ ശ്രീ. കെ. സി. നാരായണന്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സര്‍വ്വശ്രീ പി. എം. മനോജ്, രാധാകൃഷ്ണന്‍ എം. ജി, എം. എസ്. ശശികല, പി. ടി. നാസര്‍, സെബിന്‍ എ. ജേക്കബ് തുടങ്ങിയവര്‍ മോഡറേറ്റര്‍മാരായിരുന്നു. 22 ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ 250 ഒാളം പ്രവാസികളെ ഉള്‍പ്പെടുത്തി നടന്ന പ്രവാസി ശില്പശാല ബഹുമാന്യ തിരുവനന്തപുരം മേയര്‍ ശ്രി. വി, കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ, എ, കെ, ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. കെ. എസ്. രവികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. എസ്. ശാരദക്കുട്ടി സ്വാഗതവും ഡോ. ഷിബു ശ്രീധര്‍ നന്ദിയും പറഞ്ഞു. ഉച്ചക്ക് ‘മലയാളം മിഷന്‍ പ്രവര്‍ത്തന വിപുലീകരണം’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു. 23 ന് ഉച്ചവരെ നടന്ന ചര്‍ച്ചയുടെ ക്രോഡീകരണത്തിനുശേഷം നടന്ന സമാപനയോഗത്തില്‍ ‘മാതൃഭാഷയും പ്രവാസികളും’ എന്ന വിഷയത്തില്‍ പ്രൊഫ, വി. മധുസൂദനന്‍ നായരും, ‘കേരളത്തിന്റെ പ്രവാസസംസ്‌കാരം’ എന്ന വിഷയത്തില്‍ പ്രൊഫ. വി. എന്‍. മുരളിയും പ്രഭാഷണങ്ങള്‍ നടത്തി. ശില്പശാലയില്‍ പങ്കെടുത്ത പ്രവാസി മലയാളികള്‍ക്ക് ഡോ. രാധിക സി. നായര്‍ നന്ദി പറഞ്ഞതോടെ മൂന്നുദിവസം നീണ്ടുനിന്ന മലയാണ്‍മ 2017 മലയാളത്തിന്റെ അറുപതാണ്ട് എന്ന പരിപാടിക്ക് സമാപനമായി.

പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക്
ഡല്ഹിപയില്‍ 2005 മുതല്‍ നടപ്പിലാക്കി വന്ന മലയാളം ഭാഷാപാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം രക്ഷിതാക്കളില്‍ നിന്നും, അധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും ഉയര്ന്നു വന്നു. 2010 ല്‍ മലയാളം മിഷന്‍ ഡയറക്ടറായി കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ് ചുമതലയേറ്റതോടെ ലോകമെമ്പാടുമുള്ള മലയാളികള്ക്കാ യി സമഗ്രമായ ഒരു ഭാഷാപാഠ്യപദ്ധതി വേണമെന്ന ആശയമായി അതു പരിണാമപ്പെട്ടു.
നിലവിലുണ്ടായിരുന്ന പാഠപുസ്തകങ്ങളും പഠനപ്രക്രിയയും ശാസ്ത്രീയമായി പരിശോധിക്കുന്നതിനും ഭാഷാപഠനത്തെക്കുറിച്ചുള്ള പ്രവാസി മലയാളികളുടെ സ്വപ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി ഡല്ഹിായിലെ പഠനകേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്ഥിെകള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുപ്രവര്ത്തഠകര്‍ തുടങ്ങിയവരുടെ ഇടയില്‍ സര്വെ‌ നടത്തി. പ്രവാസി മലയാളികളുടെ കുട്ടികള്ക്കാ യി ആധുനിക ഭാഷാപഠന സമീപനത്തിനനുസൃതമായ പാഠ്യപദ്ധതിയും പഠന സാമഗ്രികളും തയാറാക്കേണ്ടതുണ്ടെന്ന് കണ്ടെത്തി.

മലയാളം മിഷന്‍ യാഥാര്‍ഥ്യമാകുന്നു

മലയാളം മിഷന്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായും വിശദാംശങ്ങള്‍ കണ്ടെത്താനുമായി 2008 ജനുവരി 18-ന് കേരള ഗവണ്മെെന്റ് സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. പ്രൊഫ. ഒ.എന്‍.വി., സുഗതകുമാരി, പിരപ്പന്കോപട് മുരളി, എഴുമറ്റൂര്‍ രാജരാജവര്മ് തുടങ്ങിയവര്‍ ഈ കമ്മിറ്റിക്ക് നേതൃത്വം നല്കിി.

2008 ഏപ്രിലില്‍ കമ്മിറ്റി റിപ്പോര്ട്ട്ാ സമര്പ്പി ച്ചു. സര്ക്കാീര്‍ റിപ്പോര്ട്ടി ന് അംഗീകാരം നല്കിി. 2009 ജനുവരി 19-ന് മലയാളം മിഷന്‍ രൂപീകരിച്ച് സര്ക്കാമര്‍ ഉത്തരവിറക്കി.

2009 ഒക്‌ടോബര്‍ 22-ന് മലയാളം മിഷന്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ ഉല്ഘാിടനം ചെയ്തു. ഡല്ഹിംയില്‍ നടന്ന ഉല്ഘാമട ചടങ്ങില്‍ ഡല്ഹി് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അധ്യക്ഷത വഹിച്ചു.

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യം മുന്നോട്ടു വെച്ചുകൊണ്ടുള്ള മലയാളം മിഷന്റെ പ്രയാണം ആരംഭിച്ചു.