ആവേശമായി മലയാണ്മ 2022 ലോക മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി മലയാളം മിഷന്‍ സംഘടിപ്പിച്ചു വരുന്ന മലയാണ്മ ആഘോഷം ഫെബ്രുവരി 20, 21, 22 തീയതികളില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളിലും, ശ്രീകാര്യം മരിയാ റാണി സെന്‍ററിലും വെച്ചുനടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മലയാണ്മ 2022 ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത …
കേരളത്തിൽ നിന്ന് യു കെയിൽ എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും വിസിറ്റിംഗ് വിസയിൽ എത്തിയിരിക്കുന്നവർക്കും മറ്റു മലയാളികൾക്കും ആവശ്യമെങ്കിൽ സഹായം എത്തിക്കുക എന്ന ലക്ഷ്യവുമായി മലയാളം മിഷൻ്റെ മുകളിൽ കൊടുത്തിരിക്കുന്ന ഹെൽപ് ഡെസ്ക് ഉപയോഗിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാൻ താഴെ നൽകിയിട്ടുള്ള ലിങ്ക് സന്ദർശിക്കുക https://docs.google.com/forms/d/1y4ThaM57w9PvANfSzdHlSwmLL_Fa8VSbV1AmpuFXW0Q/edit?ts=5ea1ac4c
ലോകത്തെയാകമാനം നടുക്കിക്കൊണ്ട് കടന്നുവന്ന ഒരു പ്രതിസന്ധിയെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് സമചിത്തതയോടെ നേരിടുന്നതിന്റെ പാഠങ്ങളാണ് കർണാടക മലയാളം മിഷന് പങ്കുവെക്കാനുള്ളത്. കർണാടകത്തിൽ ആദ്യത്തെ ഒന്നുരണ്ട് കോവിഡ് കേസുകൾ സ്ഥിരീകരിച്ച സമയത്തു തന്നെ, *സർക്കാർ തലത്തിലുള്ള സംവിധാനങ്ങൾ നിലവിൽ വരുന്നതിനു മുൻപേ തന്നെ മലയാളം മിഷൻ തങ്ങളുടെ “കോവിഡ് 19 ഹെൽപ്ഡെസ്ക്” സ്ഥാപിച്ചു.* മലയാളം മിഷൻ കർണാടക …
കർണാടക മലയാളം മിഷനും വിവിധ മലയാളി മത-സാംസ്കാരിക സംഘടനകളും കൈകോർത്തു കോവിഡ് ഹെൽപ്പടെസ്ക് മിഷൻ മാർച്ച് രണ്ടാം വാരം മുതൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയയിൽക്കൂടെയുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെയുള്ള സയന്റിഫിക് വിശദീകരണങ്ങൾ , മഹാമാരിയെ ചെറുക്കുവാനുള്ള ഏരിയാ തിരിച്ചുള്ള ബോധ വൽക്കരണങ്ങൾ എന്ന രീതിയിൽ പ്രവർത്തനമാരംഭിച്ച ഹെൽപ്പടെസ്ക് മിഷൻ, പിന്നീട് കർണാടകയുടെ വിവിധ ഭാഗങ്ങളിലെ കോളേജ് …
മലയാളം മിഷൻ പ്രവർത്തനം രണ്ടായിരത്തി പതിനേഴു മുതൽ നടത്തി വരുന്നുണ്ടങ്കിലും 2019 ഒക്ടോബറിൽ ആണ് തെലങ്കാന ചാപ്റ്റർ ഔദ്യോഗികമായി നിലവിൽ വരുന്നത്. ചാപ്റ്റർ നിലവിൽ വരുന്നതുവരെ മൂന്ന് മേഖലകൾ ആണ് നിലനിന്നിരുന്നത് ഈ സമയത്തു തന്നെ 160 കുട്ടികൾക്ക് പരിശീലനം നൽകി ഒന്നാം ഘട്ട പരീക്ഷയ്ക്ക് ഇരുത്താനും അവർക്കുള്ള സർട്ടിഫിക്കറ്റ് നേടി കൊടുക്കാനും കഴിഞ്ഞു. ചാപ്റ്റർ …
ജോലി നഷ്ടപെട്ട ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടിയ മലയാളികൾക്ക് എംബസിയുടെ സഹായത്തോടെ മലയാളം മിഷൻ ഖത്തർ ഭാരവാഹികൾ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.
തിരുവനന്തപുരം: മലയാളം മിഷന് പത്ത് വയസ്സ് തികയുമ്പോള്‍ മലയാളഭാഷ വ്യാപന രംഗത്ത് മറ്റൊരു ചുവട്വയ്പ്പ് കൂടി നടത്തുന്നു. മലയാള ഭാഷയെ സാങ്കേതിക വിദ്യ സൗഹൃദമാക്കുന്നതിനുള്ള മികവിന് ഭാഷാപ്രതിഭ പുരസ്ക്കാരം നല്‍കാന്‍ ഒരുങ്ങുകയാണ് മലയാളം മിഷന്‍. 50,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. അന്തര്‍ദേശീയ തലത്തിലാണ് പുരസ്ക്കാരം നല്‍കുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളേയും പുരസ്ക്കാരത്തിനായി പരിഗണിക്കും. കമ്പ്യൂട്ടര്‍, …