സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഈ കോഴ്സിലേക്കു പ്രവേശനം നേടാം. ആഴ്ചയിൽ 2-3 മണിക്കൂറാണ് ക്ലാസുകൾ ഉണ്ടാകുക.
കാലാവധി: 2 വർഷം
പാഠ്യപദ്ധതി പ്രസ്താവനകള്‍
- അനൗപചാരികമായും ഔപചാരികമായും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
- വാചികവിവരണങ്ങള് ഒഴുക്കോടും ശരിയായ വാക്യഘടനയോടും കൂടി നടത്തുന്നതിന്
- ലഘുവിവരണങ്ങള്‍ വായിക്കുന്നതിന്, പറയുന്നതിന്, എഴുതുന്നതിന്
- സദസ്സിനു മുമ്പാകെ പരിചിതമായ വിഷയത്തെക്കുറിച്ച് ലഘുപ്രസംഗങ്ങള്‍ നടത്തുന്നതിന്
- കവിതകള്‍, പാട്ടുകള്‍, വായ്ത്താരികള്‍ എന്നിവ ഒറ്റയ്ക്കൂം കൂട്ടായും ഈണത്തില്‍ ചൊല്ലുന്നതിന്, ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്
- കവിതകള്‍, പാട്ടുകള്‍ എന്നിവ വായിച്ച് അവയെക്കുറിച്ച് ലഘു ആസ്വാദനക്കുറിപ്പുകള്‍ തയാറാക്കുന്നതിന്, അനുയോജ്യമായ വരികള്‍ പൂരിപ്പിച്ചു ചൊല്ലുന്നതിന്, സമാനമായ കവിതകള്‍ സ്വയം രചിക്കുന്നതിന്
- നാടന്‍പാട്ടുകള്‍, കുട്ടിക്കവിതകള്‍ എന്നിവ ശേഖരിക്കുന്നതിന്, രേഖപ്പെടുത്തുന്നതിന് അവയുടെ അടിസ്ഥാനത്തില്‍ റോള്‍പ്ലേ, സ്കിറ്റ് എന്നിവ അവതരിപ്പിക്കുന്നതിന്
- കഥകള്‍ വായിച്ച് ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്, കുറിപ്പുകള്‍ തയാറാക്കുന്നതിന്
- കഥകളെ അടിസ്ഥാനമാക്കി റോള്‍പ്ലേ, സ്കിറ്റ് എന്നിവ അവതരിപ്പിക്കുന്നതിന്
- പരിചിതമായ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി റോള്‍പ്ലേ നടത്തുന്നതിന്, മൂകാഭിനയം നടത്തുന്നതിന്
- പരിചിതമായ കഥകള്‍, സംഭവങ്ങള്‍ എന്നിവയ്ക്ക് സംഭാഷണങ്ങള്‍ തയാറാക്കി നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്
- ലഘുനാടകങ്ങള്‍ കണ്ടും വായിച്ചും ആസ്വദിക്കുന്നതിന്, കുറിപ്പുകള്‍ തയാറാക്കുന്നതിന്
- വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലഭ്യമായ വിവരങ്ങള്‍ കുറിപ്പുകളാക്കുന്നതിന്
- കത്തുകള്‍, അപേക്ഷ എന്നിവ എഴുതുന്നതിന്
- ഡയറിക്കുറിപ്പുകള്‍ വായിച്ച് ഭാഷ, സങ്കേതങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന്, ഡയറിക്കുറിപ്പുകള്‍ എഴുതുന്നതിന്
- നോട്ടീസുകള്‍, ബ്രോഷര്‍ എന്നിവ വായിച്ച് ആശയം മനസ്സിലാക്കുന്നതിന്, തയാറാക്കുന്നതിന്
- പോസ്റ്ററുകള്‍ വായിച്ച് ആശയം മനസ്സിലാക്കുന്നതിന്, തയാറാക്കുന്നതിന്
- പട്ടികകള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, എഴുതി തയാറാക്കുന്നതിന്
- പത്രവാര്‍ത്തകള്‍ വായിച്ച് ആശയം ഗ്രഹിക്കുന്നതിന്, എഴുതി തയാറാക്കുന്നതിന്
- കടങ്കഥ, പഴഞ്ചൊല്ലുകള്‍ എന്നിവ ശേഖരിക്കുന്നതിന്, നിര്‍മിക്കുന്നതിന്
- പദങ്ങള്‍, വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള വിവിധ ഭാഷാകേളികളില് ഏര്‍പ്പെടുന്നതിന്
- വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ വ്യവഹാരരൂപങ്ങളില്‍ പതിപ്പുകള്‍ തയാറാക്കുന്നതിന്
- സ്വന്തമായി സര്‍ഗ സൃഷ്ടികള്‍ നടത്തി കൈയെഴുത്തുമാസികാ നിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന്
- വാര്‍ത്തകള്‍ എഴുതി തയാറാക്കുന്നതിന്, പത്രനിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന്
- സെമിനാറുകളില്‍ പങ്കാളികളാകുന്നതിന്
- ഭാഷ, ചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ലഘു പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്നതിന്
- സംവാദങ്ങളില്‍ പങ്കാളികളാകുന്നതിന്
- മലയാളസിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ കാണുന്നതിനും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും ആസ്വാദനക്കുറിപ്പുകള്‍ തയാറാക്കുന്നതിനും
- മലയാള സിനിമാഗാനങ്ങള്‍ കേട്ടും വായിച്ചും ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- സാഹിത്യസമാജത്തില് പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും
- പഠനയാത്രകളിലൂടെ വിവരശേഖരണം നടത്തുന്നതിന,് ലഭ്യമായ വിവരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിക്കുന്നതിന്
- ടെലിവിഷനിലൂടെ മലയാളം പരിപാടികള്‍ കണ്ട് ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- ദിനാചരണങ്ങളില്‍ പങ്കാളികളായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന്