mal-mis

നമ്മുടെ നാട്

കൂടുതൽ വായിക്കുക
enta-nadu

മലയാളം മിഷന്‍

കൂടുതൽ വായിക്കുക
Malayalam Mission Youtube Channel
Radio Malayalam Youtube Channel
Radio Malayalam
Malayalam Mission Android Application
Malayalam Mission iOS Application
Malayalam Mission Facebook Page
Pookalam Facebook Page
Pookalam Web Magazine
Pookalam Youtube Channel
BhoomiMalayalalam VarthaPathrika
Souvenir Shop
BMMOC

മലയാളം മിഷന്‍ മുദ്രാചിത്രം

വിവിധ ഭാഷകളിലും വിവിധ നാടുകളിലും ജീവിക്കുമ്പോഴും ഓരോ പ്രവാസിയുടെ ഉള്ളിലും വികാരനിര്‍ഭരമായി മറ്റൊരു ഭാഷയും നാടും കുടികൊള്ളുന്നുണ്ടാകും. അതിന്‍റെ പേരാണ് മാതൃഭാഷ! അതിന്‍റെ പേരാണ് മാതൃനാട്! മലയാളികളും അങ്ങനെതന്നെയാണ്. പൊടുന്നനെ പെയ്യുന്ന ഒരു മഴ, ഒരു കാക്കക്കരച്ചില്‍, ഒരു മേളം, ഒരു തെരുവു പൂച്ച, മലയാളം അക്ഷരങ്ങള്‍ പോലെ വളഞ്ഞുപോകുന്ന ഒരു മേല്‍പ്പാലം.... പെട്ടെന്ന് ഓര്‍മ്മയില്‍ മലയാളിയെ കേരളത്തിലെ ഏതെങ്കിലും മലയോരത്തോ പുഴയരികിലോ എത്തിച്ചേക്കാം. ഒരു ഉത്സവപ്പറമ്പോ പെരുന്നാള്‍ തെരുവോ നിനവിലേക്ക് ഇരമ്പി വന്നേക്കാം. ഒരു തോണിപ്പാട്ട് താളംകൊട്ടിയേക്കാം. ഈയൊരാശയമാണ് മലയാളം മിഷന്‍റെ മുദ്രാചിത്രത്തിന്‍റെ അകമൊഴി. ആശയാവിഷ്കാരം: അരുണ്‍ ശ്രീപാദം, അന്‍വര്‍ അലി നിര്‍മ്മാണം: മലയാളം മിഷന്‍, കേരള സര്‍ക്കാര്‍

മലയാളം മിഷൻ കോഴ്‌സുകൾ

നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.

വിദ്യാർത്ഥികൾക്കുള്ള കോഴ്‌സ് രജിസ്‌ട്രേഷൻ

വിദ്യാർത്ഥികൾ ഈ ലിങ്കിലൂടെ പഠനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് രജിസ്റ്റർ ചെയ്യുക

box-bg2

പഠനകേന്ദ്രങ്ങൾ

ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിലും വിദേശത്തും നിരവധി പഠനകേന്ദ്രങ്ങൾ മലയാളി സംഘടനകളുമായി ചേർന്നുകൊണ്ട് മലയാളം മിഷൻ നടത്തുന്നു. ഇന്ത്യയിൽ ഡൽഹി, ബെംഗളൂരു, ചെന്നൈ എന്ന 3 ചാപ്റ്ററുകൾക്ക് കീഴിലാണ് മറ്റ് പഠനകേന്ദ്രങ്ങൾ ഉൾപ്പെടുന്നത്.
MM Bahrain – Padasala

പഠനകേന്ദ്രങ്ങൾക്കുള്ള രജിസ്‌ട്രേഷൻ

മേഖലകേന്ദ്രം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമേ പഠനകേന്ദ്രങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. മേഖല ഭാരവാഹി പഠനകേന്ദ്രം നടത്തുന്നവരില്‍നിന്നും നിശ്ചിത ഫോര്‍മാറ്റില്‍ വിവരങ്ങള്‍ എഴുതി വാങ്ങിയതിനുശേഷം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
box-bg3

അധ്യാപക രജിസ്‌ട്രേഷൻ

മറുനാട്ടിൽ കഴിയുന്ന കേരളത്തിന്റെ ഭാവിതലമുറയെ മലയാളത്തിന്റെ നന്മകൾ പഠിപ്പിക്കാൻ മലയാളം മിഷനുമായി കൈകോർക്കാം. മലയാള ഭാഷയില്‍ പ്രാവീണ്യമുള്ളവർക്ക് മലയാളം മിഷന്റെ ഈ ഉദ്യമത്തിൽ പങ്കുചേരാം. അതിലേക്കായി ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക.

അറിയിപ്പുകൾ

മറ്റുള്ള അറിയിപ്പുകൾ

മൊഴിക്കൂട്ട്

Vallathol narayanamenon

വള്ളത്തോൾ നാരായണമേനോൻ

മഹാ കവി
"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍"
sreekumaran thampi

ശ്രീകുമാരൻ തമ്പി

കവി
"മലയാളഭാഷ തന്‍ മാദകഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു...
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു..."
Vallathol narayanamenon

വള്ളത്തോൾ നാരായണമേനോൻ

മഹാ കവി
"എന്നുടെ ഭാഷതാനെൻ തറവാട്ടമ്മ
യന്യയാം ഭാഷ വിരുന്നുകാരി"
Kunjunni mash

കുഞ്ഞുണ്ണി മാഷ്

കവി
"ആറു മലയാളിക്ക്‌ നൂറു മലയാളം
അര മലയാളിക്കൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല"
onv kurup

ഒ.എൻ.വി കുറുപ്പ്

കവി
"എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം"