ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഈ കോഴ്‌സിലേക്കു പ്രവേശനം നേടാം. ആഴ്ചയിൽ 2-3 മണിക്കൂറാണ് ക്ലാസുകൾ ഉണ്ടാകുക.

കാലാവധി: 3 വർഷം

 

പാഠ്യപദ്ധതി പ്രസ്താവനകള്‍

  1. ഒരു വിഷയത്തിലൂന്നി സംഘങ്ങളില്‍ ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും പൊതുവായ ധാരണകളിലെത്തിച്ചേരുന്നതിനും
  2. മറ്റുള്ളവരുമായി ഔപചാരികമായി സന്ദര്‍ഭാനുസരണമായ ഭാഷയില്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
  3. സംവാദങ്ങളില്‍ പങ്കെടുത്ത് സ്വന്തം അഭിപ്രായങ്ങള്‍ യുക്തിപൂര്‍വം അവതരിപ്പിക്കുന്നതിന്
  4. മറ്റുള്ളവരുമായി സന്ദര്‍ഭാനുസരണമായ ഭാഷയില്‍ അഭിമുഖസംഭാഷണങ്ങള്‍ നടത്തുന്നതിന്
  5. സര്‍ഗാളഹകമായ ഭാഷയില്‍ ഒഴുക്കോടെ ശരിയായ വാക്യഘടനയോടെയും വാചിക വിവരണങ്ങള്‍ നടത്തുന്നതിന്
  6. വിവരണങ്ങള്‍ വായിച്ച് ആശയം സംഗ്രഹിക്കുന്നതിന്
  7. സര്‍ഗാളഹകഭാഷയില്‍ വിവരണങ്ങള്‍ പറയുന്നതിന്, എഴുതുന്നതിന്
  8. സദസ്സിനു മുമ്പാകെ പ്രത്യേക വിഷയത്തെക്കുറിച്ച് സ്വന്തമായ ശൈലിയില്‍ പ്രസംഗങ്ങള്‍ നടത്തുന്നതിന്
  9. കവിതകള്‍, പാട്ടുകള്‍, വായ്ത്താരികള്‍ എന്നിവ ഭാവം ഉള്‍ക്കൊണ്ട് ആകര്‍ഷകമായ രീതിയില്‍ പാരായണം ചെയ്യുന്നതിന്
  10. കവിതകള്‍, പാട്ടുകള്‍ എന്നിവ കേട്ടും വായിച്ചും ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്
  11. കവിതകള്‍, പാട്ടുകള്‍ എന്നിവ സ്വയം വായിച്ച് ആസ്വദിക്കുന്നതിന്, അവയുടെ ആശയം, ചമല്‍ക്കാരഭംഗി എന്നിവ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പുകള്‍ തയാറാക്കുന്നതിന്
  12. കവിതകള്‍, പാട്ടുകള്‍ എന്നിവ രചിക്കുന്നതിന്
  13. നാടന്‍പാട്ടുകള്‍, കവിതകള്‍ എന്നിവ ശേഖരിക്കുന്നതിന്, രേഖപ്പെടുത്തുന്നതിന്
  14. നാടന്‍പാട്ടുകള്‍, കവിതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നാടകീകരണങ്ങള്‍ നടത്തുന്നതിന്
  15. കഥകള്‍ സ്വയം വായിച്ച് ആസ്വദിക്കുന്നതിന്, അവയുടെ ആശയം, ഭാഷ എന്നിവ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പുകള്‍ തയാറാക്കുന്നതിന്
  16. സ്വന്തമായി കഥകള്‍ വികസിപ്പിച്ച് ധ്വന്യാളഹകമായ ഭാഷയില്‍ എഴുതുന്നതിന്
  17. കഥകളെ അടിസ്ഥാനമാക്കി നാടകീകരണങ്ങള്‍ നടത്തുന്നതിന്
  18. പരിചിതമായ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി റോള്‍പ്ലേ, മോണോആക്ട് എന്നിവ നടത്തുന്നതിന്
  19. പരിചിതമായ കഥകള്‍, സംഭവങ്ങള്‍ എന്നിവയ്ക്ക് സംഭാഷണങ്ങള്‍ എഴുതി തയാറാക്കി നാടക രൂപത്തില്‍ അവതരിപ്പിക്കുന്നതിന്
  20. ലഘുനാടകങ്ങള്‍ കണ്ടും വായിച്ചും ആസ്വദിച്ച് കുറിപ്പുകള്‍ തയാറാക്കുന്നതിന്
  21. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലഭ്യമായ വിവരങ്ങള്‍ കുറിപ്പുകളാക്കുന്നതിന്, വിവിധ ആവശ്യങ്ങള്‍ക്കായി കുറിപ്പുകള്‍ തയാറാക്കുന്നതിന്
  22. ഉപന്യാസങ്ങള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, പരിചിതമായ വിഷയങ്ങളെക്കുറിച്ച് ഉപന്യാസങ്ങള്‍ രചിക്കുന്നതിന്
  23. പ്രശസ്തമായ കത്തുകള്‍ വായിച്ച് വ്യത്യസ്ത രചനാശൈലികള്‍ കണ്ടെത്തുന്നതിന്, ആസ്വദിക്കുന്നതിന്
  24. കത്തുകള്‍, അപേക്ഷ, നിവേദനം എന്നിവ എഴുതുന്നതിന്
  25. പ്രശസ്തങ്ങളായ ഡയറിക്കുറിപ്പുകള്‍ വായിച്ച് ആസ്വദിക്കുന്നതിന്, ഡയറിക്കുറിപ്പുകള്‍ എഴുതുന്നതിന്
  26. നോട്ടീസുകള്‍, ബ്രോഷര്‍ എന്നിവ വായിച്ച് ആശയം മനസ്സിലാക്കുന്നതിന്, തയാറാക്കുന്നതിന്, എഡിറ്റ് ചെയ്യുന്നതിന്
  27. പോസ്റ്ററുകള്‍ വായിച്ച് ആശയം മനസ്സിലാക്കുന്നതിന്, തയാറാക്കുന്നതിന്, എഡിറ്റ് ചെയ്യുന്നതിന്
  28. പട്ടികകള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, വിശകലനം ചെയ്യുന്നതിന്
  29. ശേഖരിച്ച വിവരങ്ങള്‍ക്കനുസൃതമായി വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്കു വേണ്ടി വിവിധ രീതിയിലുള്ള പട്ടികകള്‍ എഴുതി തയാറാക്കുന്നതിന്
  30. പത്രവാര്‍ത്തകള്‍, ഫീച്ചറുകള്‍, എഡിറ്റോറിയല്‍ എന്നിവ വായിച്ച് ആശയം ഗ്രഹിക്കുന്നതിന്, രചനാശൈലികള്‍ കണ്ടെത്തുന്നതിന്, വിശകലനം ചെയ്യുന്നതിന്
  31. വാര്‍ത്തകള്‍, ഫീച്ചറുകള്‍ എന്നിവ എഴുതി തയാറാക്കുന്നതിന്,
  32. കടങ്കഥ, പഴഞ്ചൊല്ലുകള്‍ എന്നിവ ശേഖരിക്കുന്നതിന്, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സമാഹരിക്കുന്നതിന്
  33. വിവിധ വായനാസാമഗ്രികളില്‍ നിന്നു ഭാഷാശൈലികള്‍ കണ്ടെത്തുന്നതിന്
  34. പദങ്ങള്‍, വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള വിവിധ ഭാഷാകേളികളില്‍ ഏര്‍പ്പെടുന്നതിന്
  35. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍, വിവിധ വ്യവഹാരരൂപങ്ങള്‍ എന്നിവ ഉപയോഗിച്ച് പതിപ്പുകള്‍ തയാറാക്കുന്നതിന്
  36. സ്വന്തമായി സര്‍ഗാളഹകസൃഷ്ടികള്‍ നടത്തി കൈയെഴുത്തു മാസികാ നിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന്
  37. വാര്‍ത്തകള്‍, ഫീച്ചറുകള്‍ എന്നിവ എഴുതി തയാറാക്കുന്നതിന്, പത്രനിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന്
  38. സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന്
  39. ഭാഷ, ചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്നതിന്
  40. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന്
  41. മലയാളസിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ കാണുന്നതിനും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും ആസ്വാദനക്കുറിപ്പുകള്‍ തയാറാക്കുന്നതിനും
  42. തിരക്കഥകള്‍ വായിച്ച് ആസ്വദിക്കുന്നതിന്
  43. മലയാള സിനിമാഗാനങ്ങള്‍ കേട്ടും വായിച്ചും ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
  44. സാഹിത്യസമാജത്തില്‍ പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും
  45. പഠനയാത്രകളിലൂടെ വിവരശേഖരണം നടത്തുന്നതിന,് ലഭ്യമായ വിവരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിക്കുന്നതിന്
  46. ടെലിവിഷനിലെ മലയാളം പരിപാടികള്‍ കണ്ട് ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
  47. ദിനാചരണങ്ങളില്‍ പങ്കാളികളായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന്