മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും ഈ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സിനു ചേരാം. ആഴ്ചയിൽ 2-3 മണിക്കൂറാണ് ക്ലാസുകൾ ഉണ്ടാകുക.
കാലാവധി: 2 വർഷം
പാഠ്യപദ്ധതി പ്രസ്താവനകള്‍
- ഔപചാരികമായും അനൗപചാരികമായും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
- കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ചുകൊണ്ട് സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
- ഒരു സംഭവം, വസ്തു, വ്യക്തി തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങള്‍ കേള്‍ക്കുന്നതിന്, പറയുന്നതിന്, എഴുതുന്നതിന്
- വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന്
- ലഘുവിവരണങ്ങള്‍, കഥകള്‍, പാട്ടുകള്‍ തുടങ്ങിയവ വായിച്ച് പദങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന്
- ലഘുകവിതകള്‍, പാട്ടുകള്‍, വായ്ത്താരികള്‍ എന്നിവ ഒറ്റയ്ക്കും കൂട്ടായും ഈണത്തില്‍ ചൊല്ലുന്നതിന്, ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്
- നാടന്‍പാട്ടുകള്‍, കവിതകള്‍, കഥകള്‍, പരിചിതമായ സന്ദര്‍ഭങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ റോള്‍പ്ലേ നടത്തുന്നതിന്
- കഥകള്‍ കേട്ട് ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്, പറയുന്നതിന്
- താളങ്ങള്‍ക്കനുസൃതമായി ശരീരചലനങ്ങള്‍ സാധ്യമാകുന്ന കളികളിലേര്പ്പെടുന്നതിന്
- പരിചിതമായ കഥകളെ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്
- ലഘുനാടകങ്ങള്‍ കണ്ട് ആസ്വദിക്കുന്നതിന്
- ലഘുവാക്യങ്ങളില്‍ കുറിപ്പുകള്‍, കത്തുകള്‍ എന്നിവ എഴുതുന്നതിന്
- നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷര്‍ എന്നിവ വായിച്ച് പദങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന്
- പോസ്റ്ററുകള്‍ തയാറാക്കുന്നതിന്
- പട്ടികകള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, തയാറാക്കുന്നതിന്
- പത്രവാര്‍ത്തകള്‍ വായിക്കുന്നതിന്, എഴുതുന്നതിന്
- കടങ്കഥ, പഴഞ്ചൊല്ലുകള്‍, പദങ്ങള്‍, വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഭാഷാകേളികളിലേര്പ്പെടുന്നതിന്
- വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍, പദങ്ങള്‍, ലഘു വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ച് പതിപ്പുകള്‍ തയാറാക്കുന്നതിന്
- ഭാഷ, ചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ലഘു പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്നതിന്
- റോള്‍പ്ലേ, മൂകാഭിനയം, ലഘുനാടകങ്ങള്‍ എന്നിവയില്‍ പങ്കാളികളാകുന്നതിന്
- ക്ലാസില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കുന്നതിന്
- മലയാളസിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ കാണുന്നതിനും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും
- മലയാള സിനിമാഗാനങ്ങള്‍ കേട്ട് ആസ്വദിക്കുന്നതിന് വിലയിരുത്തുന്നതിന്
- സാഹിത്യസമാജത്തില് പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും
- പഠനയാത്രകളിലൂടെ വിവരശേഖരണം നടത്തുന്നതിന,് ലഭ്യമായ വിവരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിക്കുന്നതിന്
- ടെലിവിഷനിലൂടെ മലയാളം പരിപാടികള്‍ കണ്ട് ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- ദിനാചരണങ്ങളില്‍ പങ്കാളികളായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന്