ഹയർ ഡിപ്ലോമ കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഈ കോഴ്സിലേക്കു പ്രവേശനം നേടാം. ആഴ്ചയിൽ 2-3 മണിക്കൂറാണ് ക്ലാസുകൾ ഉണ്ടാകുക.
കാലാവധി: 3 വർഷം
പാഠ്യപദ്ധതി പ്രസ്താവനകള്‍
- ഒരു വിഷയത്തിലൂന്നി സംഘങ്ങളില്‍ ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും പൊതുവായ ധാരണകളിലെത്തിച്ചേരുന്നതിനും
- മറ്റുള്ളവരുമായി ഔപചാരികമായി, സന്ദര്‍ഭാനുസരണമായ ഭാഷയില്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
- സംവാദങ്ങളില്‍ പങ്കെടുത്ത് സ്വന്തം അഭിപ്രായങ്ങള്‍ യുക്തിപൂര്‍വം അവതരിപ്പിക്കുന്നതിന്
- ഒരു സദസ്സിനു മുമ്പാകെ അഭിമുഖങ്ങള്‍, പാനല്‍ ചര്‍ച്ച, സംവാദങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നതിന്
- വാചികവിവരണങ്ങള് സര്ഗാളഹകമായ ഭാഷയില്‍ ഒഴുക്കോടെയും ശരിയായ വാക്യഘടനയോടെയും നടത്തുന്നതിന്
- വിവരണങ്ങള്‍ വായിച്ച് ആശയം സംഗ്രഹിക്കുന്നതിന്
- സര്ഗാളഹകഭാഷയില് വിവരണങ്ങള്‍ പറയുന്നതിന് (ആങ്കറിങ് തുടങ്ങിയ സങ്കേതങ്ങള്‍), എഴുതുന്നതിന്
- സദസ്സിനു മുമ്പാകെ പ്രത്യേക വിഷയത്തെക്കുറിച്ച് സ്വന്തമായ ശൈലിയില്‍, ഒഴുക്കുള്ള ഭാഷയില്‍ സ്വന്തം വീക്ഷണങ്ങളിലൂന്നിക്കൊണ്ട് പ്രസംഗങ്ങള്‍ നടത്തുന്നതിന്
- കവിതകള്‍, പാട്ടുകള്‍, വായ്ത്താരികള്‍ എന്നിവ ഭാവം ഉള്‍ക്കൊണ്ട് ആകര്‍ഷകമായ രീതിയില്‍ പാരായണം ചെയ്യുന്നതിന്
- കവിതകള്‍, പാട്ടുകള്‍ എന്നിവ കേട്ടും വായിച്ചും ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്
- കവിതകള്‍, പാട്ടുകള്‍ എന്നിവ സ്വയം വായിച്ച് ആസ്വദിക്കുന്നതിന്, അവയുടെ ആശയം, ചമല്‍ക്കാരഭംഗി എന്നിവയെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പുകള്‍, നിരൂപണക്കുറിപ്പുകള്‍ എന്നിവ തയാറാക്കുന്നതിന്
- വ്യത്യസ്തങ്ങളായ സങ്കേതങ്ങളുപയോഗിച്ച് ധ്വന്യാളഹകമായ ഭാഷയില്‍ കവിതകള്‍, പാട്ടുകള്‍ എന്നിവ സ്വയം രചിക്കുന്നതിന്
- നാടന്‍പാട്ടുകള്‍, കവിതകള്‍ എന്നിവ ശേഖരിക്കുന്നതിന്, രേഖപ്പെടുത്തുന്നതിന്, വിഷയം, രൂപഘടന എന്നിവയുടെ അടിസ്ഥാനത്തില്‍ സമാഹരിക്കുന്നതിന്
- നാടന്‍പാട്ടുകള്‍, കവിതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നാടകീകരണങ്ങള്‍, സംഗീതശില്പം എന്നിവ നടത്തുന്നതിന്
- കഥകള്‍ സ്വയം വായിച്ച് ആസ്വദിക്കുന്നതിന്, അവയുടെ ആശയം, ഭാഷ, സാമൂഹികപ്രസക്തി എന്നിവയെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പുകള്‍, നിരൂപണക്കുറിപ്പുകള്‍ തുടങ്ങിയവ തയാറാക്കുന്നതിന്
- വ്യത്യസ്തങ്ങളായ സങ്കേതങ്ങളുപയോഗിച്ച് ധ്വന്യാളഹകമായ ഭാഷയില്‍ സ്വയം കഥകള്‍ രചിക്കുന്നതിന്
- കഥകളെ അടിസ്ഥാനമാക്കി നാടകീകരണങ്ങള്‍ നടത്തുന്നതിന്
- താളങ്ങള്‍ക്കനുസൃതമായി ശരീരചലനങ്ങള്‍ സാധ്യമാകുന്ന നൃത്തങ്ങളിലേര്പ്പെടുന്നതിന്, ഭാവാനുസൃതമായ ശരീരഭാഷ പ്രകടിപ്പിക്കുന്നതിന്, സംഘങ്ങളായി നിശ്ചലദൃശ്യങ്ങള്‍ രൂപീകരിക്കുന്നതിന്
- വിവിധ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി നാടകങ്ങള്‍ എഴുതി തയാറാക്കി അവതരിപ്പിക്കുന്നതിന്
- നാടകങ്ങള്‍ വായിച്ച് ആസ്വദിക്കുന്നതിന്, അവയുടെ ആശയം, ഭാഷ, സാമൂഹിക പ്രസക്തി എന്നിവ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പുകള്‍, നിരൂപണക്കുറിപ്പുകള്‍ തുടങ്ങിയവ തയാറാക്കുന്നതിന്
- വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലഭ്യമായ വിവരങ്ങള്‍ കുറിപ്പുകളാക്കുന്നതിന്, വിവിധ ആവശ്യങ്ങള്‍ക്കായി കുറിപ്പുകള്‍ തയാറാക്കുന്നതിന്, കുറിപ്പുകള്‍ വായിച്ച് വിപുലപ്പെടുത്തുന്നതിന്
- ഉപന്യാസങ്ങള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, ഉപന്യാസങ്ങളുടെ രചനാരീതി, ഭാഷ എന്നിവ ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ആകര്‍ഷകമായ ഭാഷയില്‍ ഉപന്യാസങ്ങള്‍ രചിക്കുന്നതിന്
- പ്രശസ്തമായ കത്തുകള്‍ വായിച്ച് വ്യത്യസ്തമായ രചനാ ശൈലികള്‍ കണ്ടെത്തുന്നതിന്, ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- വൈവിധ്യമാര്‍ന്ന സങ്കേതങ്ങള്‍ ഉപയോഗിച്ച് കത്തുകള്‍ എഴുതുന്നതിന്
- പൊതുപ്രശ്നങ്ങളെ അടിസ്ഥാനമാക്കി കത്തുകള്‍, അപേക്ഷ, നിവേദനം എന്നിവ തയാറാക്കുന്നതിന്
- പ്രശസ്തങ്ങളായ ഡയറിക്കുറിപ്പുകള്‍ വായിച്ച് ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- സ്വന്തം ഡയറിക്കുറിപ്പുകളിലെ ഭാഷ, ശൈലി എന്നിവ നവീകരിക്കുന്നതിനുള്ള പ്രവര്ത്തങ്ങളിലേര്പ്പെടുന്നതിന്
- നോട്ടീസുകള്‍, ബ്രോഷര്‍ എന്നിവ വായിച്ച് ആശയം മനസ്സിലാക്കുന്നതിന്, എഡിറ്റ് ചെയ്യുന്നതിന്, വിലയിരുത്തുന്നതിന്
- നോട്ടീസുകള്‍ / ബ്രോഷറുകള്‍ തയാറാക്കുന്നതിന്
- പോസ്റ്ററുകള്‍ വായിച്ച് ആശയം മനസ്സിലാക്കുന്നതിന്, എഡിറ്റ് ചെയ്യുന്നതിന്, വിലയിരുത്തുന്നതിന്
- പോസ്റ്ററുകള്‍ തയാറാക്കുന്നതിന്
- പട്ടികകള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, വിശകലനം ചെയ്യുന്നതിന്, വിലയിരുത്തുന്നതിന്
- ശേഖരിച്ച വിവരങ്ങള്‍ക്കനുസൃതമായി വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്ക് വിവിധ രീതിയിലുള്ള പട്ടികകള്‍ എഴുതി തയാറാക്കുന്നതിന്
- പത്ര വാര്‍ത്തകള്‍, ഫീച്ചറുകള്‍, എഡിറ്റോറിയല്‍ തുടങ്ങിയവയുടെ രചനാ ശൈലികള്‍ കണ്ടെത്തുന്നതിന്, വിശകലനം ചെയ്യുന്നതിന്, വിമര്ശനാളഹകമായി വിലയിരുത്തുന്നതിന്
- വാര്‍ത്തകള്‍, ഫീച്ചറുകള്‍, എഡിറ്റോറിയല്‍ എന്നിവ എഴുതി തയാറാക്കുന്നതിന്,
- കടങ്കഥ, പഴഞ്ചൊല്ലുകള്‍ എന്നിവ ശേഖരിക്കുന്നതിന്, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സമാഹരിക്കുന്നതിന്
- വിവിധ വായനാസാമഗ്രികളില്‍ നിന്നു ഭാഷാശൈലികള്‍ കണ്ടെത്തുന്നതിന്, സ്വന്തം ഭാഷ നവീകരിക്കുന്നതിനായി ഇവ പ്രയോജനപ്പെടുത്തുന്നതിന്
- പദങ്ങള്‍, വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള വിവിധ ഭാഷാകേളികളില് ഏര്‍പ്പെടുന്നതിന്
- വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍, വിവിധ വ്യവഹാരരൂപങ്ങള്‍ എന്നിവ ഉപയോഗിച്ച് പതിപ്പുകള്‍ തയാറാക്കുന്നതിന്
- സ്വന്തമായി സര്ഗാളഹകസൃഷ്ടികള് നടത്തി കൈയെഴുത്തു മാസികാ നിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന്
- വാര്‍ത്തകള്‍, ഫീച്ചറുകള്‍, എഡിറ്റോറിയല്‍ എന്നിവ എഴുതി തയാറാക്കുന്നതിന്, പത്രനിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന്
- പ്രബന്ധങ്ങള്‍ തയാറാക്കി അവതരിപ്പിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന്
- ഭാഷ, ചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്നതിന്
- മലയാള സിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ കാണുന്നതിനും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും ആസ്വാദനക്കുറിപ്പുകള്‍ തയാറാക്കുന്നതിനും
- തിരക്കഥകള്‍ വായിച്ച് ആസ്വദിക്കുന്നതിന്, ലഘു തിരക്കഥകള്‍ നിര്‍മിക്കുന്നതിന്
- മലയാള സിനിമാഗാനങ്ങള്‍ കേട്ടും വായിച്ചും ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- സാഹിത്യസമാജത്തില് പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും
- പഠനയാത്രകളിലൂടെ വിവരശേഖരണം നടത്തുന്നതിന,് ലഭ്യമായ വിവരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിക്കുന്നതിന്
- ടെലിവിഷനിലൂടെ മലയാള പരിപാടികള്‍ കണ്ട് ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
- ദിനാചരണങ്ങളില്‍ പങ്കാളികളായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന്