മലയാളം മിഷന്‍ മുദ്രാചിത്രം
വിവിധ ഭാഷകളിലും വിവിധ നാടുകളിലും ജീവിക്കുമ്പോഴും ഓരോ പ്രവാസിയുടെ ഉള്ളിലും വികാരനിര്‍ഭരമായി മറ്റൊരു ഭാഷയും നാടും കുടികൊള്ളുന്നുണ്ടാകും. അതിന്‍റെ പേരാണ് മാതൃഭാഷ! അതിന്‍റെ പേരാണ് മാതൃനാട്! മലയാളികളും അങ്ങനെതന്നെയാണ്. പൊടുന്നനെ പെയ്യുന്ന ഒരു മഴ, ഒരു കാക്കക്കരച്ചില്‍, ഒരു മേളം, ഒരു തെരുവു പൂച്ച, മലയാളം അക്ഷരങ്ങള്‍ പോലെ വളഞ്ഞുപോകുന്ന ഒരു മേല്‍പ്പാലം.... പെട്ടെന്ന് ഓര്‍മ്മയില്‍ മലയാളിയെ കേരളത്തിലെ ഏതെങ്കിലും മലയോരത്തോ പുഴയരികിലോ എത്തിച്ചേക്കാം. ഒരു ഉത്സവപ്പറമ്പോ പെരുന്നാള്‍ തെരുവോ നിനവിലേക്ക് ഇരമ്പി വന്നേക്കാം. ഒരു തോണിപ്പാട്ട് താളംകൊട്ടിയേക്കാം. ഈയൊരാശയമാണ് മലയാളം മിഷന്‍റെ മുദ്രാചിത്രത്തിന്‍റെ അകമൊഴി. ആശയാവിഷ്കാരം: അരുണ്‍ ശ്രീപാദം, അന്‍വര്‍ അലി നിര്‍മ്മാണം: മലയാളം മിഷന്‍, കേരള സര്‍ക്കാര്‍
മലയാളം മിഷൻ കോഴ്‌സുകൾ
നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.
വിദ്യാർത്ഥികൾക്കുള്ള കോഴ്‌സ് രജിസ്‌ട്രേഷൻ
വിദ്യാർത്ഥികൾ ഈ ലിങ്കിലൂടെ പഠനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് രജിസ്റ്റർ ചെയ്യുക

പഠനകേന്ദ്രങ്ങൾ

പഠനകേന്ദ്രങ്ങൾക്കുള്ള രജിസ്‌ട്രേഷൻ

അധ്യാപക രജിസ്‌ട്രേഷൻ
അറിയിപ്പുകൾ
- മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന മലയാണ്മ 2023ന്റെ ഭാഗമായി ഏര്പ്പെടുത്തിയ വിവിധ പുരസ്കാരങ്ങള്ക്ക് നല്കുന്നതിനുളള പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകങ്ങള് തയാറാക്കി നല്കുന്നതിനുളള ക്വട്ടേഷനുകള് ക്ഷണിക്കുന്നു
- ക്വട്ടേഷന് നമ്പര് 2665/22/മി.മി, തിയതി 13.02.2023
- സുഗതാഞ്ജലി ആഗോള കാവ്യാലാപനമത്സരം - പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകങ്ങൾ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു
- മലയാണ്മ 2023 - പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകങ്ങൾ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു
- ക്വട്ടേഷന് നോട്ടീസ് നമ്പര് 266/22/മ.മി തീയതി 09.02.2023
- മലയാളം മിഷന്‍ സുവനീര്ഷോപ്പിലേക്ക് ക്ലോത്ത് ബാഗുകള്, സ്ലിംഗ് ബാഗുകള്, ടോട്ടി ബാഗുകള് എന്നിവയ്ക്ക് ക്വട്ടേഷന് ക്ഷണിക്കുന്നു
Latest Updates
ആവേശമായി മലയാണ്മ 2022
സുവനീർ ഷോപ്പ്
കൊറോണ ഭീതിയിൽ കൈത്താങ്ങായി മലയാളം മിഷനും – 30 രാജ്യങ്ങളിൽ ഹെൽപ് ഡെസ്കുകൾ
മൊഴിക്കൂട്ട്

വള്ളത്തോൾ നാരായണമേനോൻ

ശ്രീകുമാരൻ തമ്പി

വള്ളത്തോൾ നാരായണമേനോൻ

കുഞ്ഞുണ്ണി മാഷ്
