മലയാളം മിഷൻ
+91 8078920247
malayalammissionkerala01@gmail.com
മലയാളം മിഷന്‍മലയാളം മിഷന്‍
  • പ്രധാന താള്‍
  • മലയാളം മിഷൻ
    • മലയാളം മിഷനെക്കുറിച്ച്
    • മിഷൻ ഘടന
    • ലക്ഷ്യങ്ങള്‍
    • നാൾവഴികൾ
    • മാര്‍ഗരേഖ
  • പഠനകേന്ദ്രങ്ങൾ
  • പാഠ്യപദ്ധതി
  • ഉൾക്കാഴ്ച
    • അറിയിപ്പുകള്‍
    • വാർത്തകൾ
    • ഭൂമിമലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സ്
    • സുവനീർ ഷോപ്പ്
    • വെബ് മാഗസിൻ
    • റേഡിയോ മലയാളം
    • ഭൂമിമലയാളം വാർത്താപത്രിക
    • പഠനസഹായികൾ
    • ചിത്രശാല
    • ചലനചിത്രങ്ങൾ
  • വിനിമയം
  • രജിസ്‌ട്രേഷൻ
  • പ്രധാന താള്‍
  • മലയാളം മിഷൻ
    • മലയാളം മിഷനെക്കുറിച്ച്
    • മിഷൻ ഘടന
    • ലക്ഷ്യങ്ങള്‍
    • നാൾവഴികൾ
    • മാര്‍ഗരേഖ
  • പഠനകേന്ദ്രങ്ങൾ
  • പാഠ്യപദ്ധതി
  • ഉൾക്കാഴ്ച
    • അറിയിപ്പുകള്‍
    • വാർത്തകൾ
    • ഭൂമിമലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സ്
    • സുവനീർ ഷോപ്പ്
    • വെബ് മാഗസിൻ
    • റേഡിയോ മലയാളം
    • ഭൂമിമലയാളം വാർത്താപത്രിക
    • പഠനസഹായികൾ
    • ചിത്രശാല
    • ചലനചിത്രങ്ങൾ
  • വിനിമയം
  • രജിസ്‌ട്രേഷൻ

സർട്ടിഫിക്കറ്റ്

  • Home
  • All courses
  • സർട്ടിഫിക്കറ്റ്
  • സർട്ടിഫിക്കറ്റ് – കണിക്കൊന്ന

സർട്ടിഫിക്കറ്റ് – കണിക്കൊന്ന

വാർത്തകൾ
സർട്ടിഫിക്കറ്റ്
Forum
(0 review)
Free
  • Description
  • Curriculum
  • Instructors
  • Reviews (0)

മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും ഈ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം. ആഴ്ചയിൽ 2-3 മണിക്കൂറാണ് ക്ലാസുകൾ ഉണ്ടാകുക.

കാലാവധി: 2 വർഷം

പാഠ്യപദ്ധതി പ്രസ്താവനകള്‍

  1. ഔപചാരികമായും അനൗപചാരികമായും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
  2. കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ചുകൊണ്ട് സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്
  3. ഒരു സംഭവം, വസ്തു, വ്യക്തി തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങള്‍ കേള്‍ക്കുന്നതിന്, പറയുന്നതിന്, എഴുതുന്നതിന്
  4. വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന്
  5. ലഘുവിവരണങ്ങള്‍, കഥകള്‍, പാട്ടുകള്‍ തുടങ്ങിയവ വായിച്ച് പദങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന്
  6. ലഘുകവിതകള്‍, പാട്ടുകള്‍, വായ്ത്താരികള്‍ എന്നിവ ഒറ്റയ്ക്കും കൂട്ടായും ഈണത്തില്‍ ചൊല്ലുന്നതിന്, ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്
  7. നാടന്‍പാട്ടുകള്‍, കവിതകള്‍, കഥകള്‍, പരിചിതമായ സന്ദര്‍ഭങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ റോള്‍പ്ലേ നടത്തുന്നതിന്
  8. കഥകള്‍ കേട്ട് ആശയം മനസ്സിലാക്കുന്നതിന്, ആസ്വദിക്കുന്നതിന്, പറയുന്നതിന്
  9. താളങ്ങള്‍ക്കനുസൃതമായി ശരീരചലനങ്ങള്‍ സാധ്യമാകുന്ന കളികളിലേര്‍പ്പെടുന്നതിന്
  10. പരിചിതമായ കഥകളെ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്
  11. ലഘുനാടകങ്ങള്‍ കണ്ട് ആസ്വദിക്കുന്നതിന്
  12. ലഘുവാക്യങ്ങളില്‍ കുറിപ്പുകള്‍, കത്തുകള്‍ എന്നിവ എഴുതുന്നതിന്
  13. നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷര്‍ എന്നിവ വായിച്ച് പദങ്ങള്‍, അക്ഷരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന്
  14. പോസ്റ്ററുകള്‍ തയാറാക്കുന്നതിന്
  15. പട്ടികകള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്, തയാറാക്കുന്നതിന്
  16. പത്രവാര്‍ത്തകള്‍ വായിക്കുന്നതിന്, എഴുതുന്നതിന്
  17. കടങ്കഥ, പഴഞ്ചൊല്ലുകള്‍, പദങ്ങള്‍, വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഭാഷാകേളികളിലേര്‍പ്പെടുന്നതിന്
  18. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍, പദങ്ങള്‍, ലഘു വാക്യങ്ങള്‍ എന്നിവ ഉപയോഗിച്ച് പതിപ്പുകള്‍ തയാറാക്കുന്നതിന്
  19. ഭാഷ, ചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ലഘു പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്നതിന്
  20. റോള്‍പ്ലേ, മൂകാഭിനയം, ലഘുനാടകങ്ങള്‍ എന്നിവയില്‍ പങ്കാളികളാകുന്നതിന്
  21. ക്ലാസില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കുന്നതിന്
  22. മലയാളസിനിമകള്‍, ഡോക്യുമെന്ററികള്‍ എന്നിവ കാണുന്നതിനും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേര്‍പ്പെടുന്നതിനും
  23. മലയാള സിനിമാഗാനങ്ങള്‍ കേട്ട് ആസ്വദിക്കുന്നതിന് വിലയിരുത്തുന്നതിന്
  24. സാഹിത്യസമാജത്തില്‍ പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും
  25. പഠനയാത്രകളിലൂടെ വിവരശേഖരണം നടത്തുന്നതിന,് ലഭ്യമായ വിവരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിക്കുന്നതിന്
  26. ടെലിവിഷനിലൂടെ മലയാളം പരിപാടികള്‍ കണ്ട് ആസ്വദിക്കുന്നതിന്, വിലയിരുത്തുന്നതിന്
  27. ദിനാചരണങ്ങളില്‍ പങ്കാളികളായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന്

Course Features

  • Lectures 6
  • Quizzes 0
  • Students 1
  • Assessments Self
  • Share:
  • 0/6

    വിദ്യാർത്ഥിയുടെ ജീവിതപരിസരവുമായി ബന്ധപ്പെട്ട മേല്‍സൂചിപ്പിച്ച ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള താഴെപ്പറയുന്ന ഭാഷാവ്യവഹാരരൂപങ്ങള്‍ ഈ കോഴ്‌സുകളിലേക്കായി തയ്യാറാക്കിയിരിക്കുന്നു. മലയാളഭാഷ, സാഹിത്യം, സമൂഹം, സംസ്‌കാരം, ചരിത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങളെ അടിസ്ഥാനമാക്കി പാഠ്യപദ്ധതി സമീപനങ്ങള്‍ക്കനുസൃതമായി താഴെപ്പറയുന്ന പഠനാനുഭവങ്ങള്‍ നല്‍കുക.

    1. • സംഭാഷണം
    2. • ചര്‍ച്ച
    3. • വിവരണം
    4. • കവിത
    5. • കഥ
    6. • നാടകം
    7. • കുറിപ്പ്
    8. • കത്ത്
    9. • പോസ്റ്റര്‍
    10. • വാര്‍ത്ത
    11. • കടങ്കഥ
    12. • പഴഞ്ചൊല്ലുകള്‍
    പഠിതാക്കള്‍ക്ക് ഇത്തരം ഭാഷാവ്യവഹാരരൂപങ്ങള്‍ നിര്‍മിക്കുന്നതിനായി വൈവിധ്യമാര്‍ന്ന നിരവധി പഠനസങ്കേതങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.
    1. • ഭാഷാകേളികള്‍
    2. • രചനാപ്രവര്‍ത്തനങ്ങള്‍
    3. • പ്രോജക്ട്
    4. • പതിപ്പ് നിര്‍മാണം
    5. • കൈയെഴുത്തു മാസിക
    6. • നാടകീകരണം
    7. • സിനിമ, ടെലിവിഷന്‍
    8. • സംവാദം
    9. • സെമിനാര്‍
    10. • പാനല്‍ ചര്‍ച്ച

    • Lecture1.1
      പാഠപുസ്തകം
      0m
    • Lecture1.2
      കൈപ്പുസ്തകം
      30m
    • Lecture1.3
      പാഠപുസ്തകം ഭാഗം 1 – പരിഷ്ക്കരിച്ച പതിപ്പ്
      30m
    • Lecture1.4
      പാഠപുസ്തകം ഭാഗം 2 – പരിഷ്ക്കരിച്ച പതിപ്പ്
      30m
    • Lecture1.5
      കൈപ്പുസ്തകം – പരിഷ്ക്കരിച്ച പതിപ്പ് ഭാഗം 1 & 2
      30m
    • Lecture1.6
      കൈപ്പുസ്തകം – പരിഷ്ക്കരിച്ച പതിപ്പ് ഭാഗം 3 & 4
      30m
വാർത്തകൾ

Reviews

Average Rating

0
0 rating

Detailed Rating

5 stars
0
4 stars
0
3 stars
0
2 stars
0
1 star
0

You May Like

ഡിപ്ലോമ – സൂര്യകാന്തി Read More
വാർത്തകൾ

ഡിപ്ലോമ - സൂര്യകാന്തി

28
0
Free
ഹയർ ഡിപ്ലോമ – ആമ്പൽ Read More
വാർത്തകൾ

ഹയർ ഡിപ്ലോമ - ആമ്പൽ

32
0
Free
സീനിയർ ഹയർ ഡിപ്ലോമ – നീലക്കുറിഞ്ഞി Read More
വാർത്തകൾ

സീനിയർ ഹയർ ഡിപ്ലോമ - നീലക്കുറിഞ്ഞി

26
0
Free

All Courses

  • ഡിപ്ലോമ
  • സീനിയർ ഹയർ ഡിപ്ലോമ
  • സർട്ടിഫിക്കറ്റ്
  • ഹയർ ഡിപ്ലോമ

Latest Courses

സർട്ടിഫിക്കറ്റ്  – കണിക്കൊന്ന

സർട്ടിഫിക്കറ്റ് – കണിക്കൊന്ന

Free
ഡിപ്ലോമ – സൂര്യകാന്തി

ഡിപ്ലോമ – സൂര്യകാന്തി

Free
ഹയർ ഡിപ്ലോമ – ആമ്പൽ

ഹയർ ഡിപ്ലോമ – ആമ്പൽ

Free

+91 8078920247

malayalammissionkerala01@gmail.com

മറ്റ് താളുകൾ

  • വെബ് മാഗസിൻ
  • രജിസ്‌ട്രേഷൻ
  • ഭൂമിമലയാളം വാർത്താപത്രിക
  • റേഡിയോ മലയാളം

താളുകൾ

  • പഠനകേന്ദ്രങ്ങൾ
  • പാഠ്യപദ്ധതി
  • മലയാള പഠനം
  • നമ്മുടെ നാട്

Copyright @ Malayalam Mission, All Right Reserved. Designed By C-DIT

  • Privacy Policy
  • Terms of Use